TAGS

‘ചാമ്പിക്കോ’ ട്രെൻഡിങ്ങായി തുടരുകയാണ്. കേരളവും കടന്ന് വിദേശിയർ വരെ മൈക്കിളപ്പനെ അനുകരിക്കുന്നു. നടൻ ഇന്ദ്രൻസും ഒരു കൈ നോക്കിയിരിക്കുകയാണ്. കെ ജി ഷൈജു സംവിധാനം ചെയ്യുന്ന 'കായ്പോള'യുടെ ചിത്രീകരണത്തിനിടെയാണ് ഇന്ദ്രൻസും സംഘവും വിഡിയോ എടുത്തത്. ഇന്ദ്രൻസ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവച്ചത്. നിമിഷങ്ങൾക്കകമായിരുന്നു വിഡിയോയ്ക്കു കാഴ്ചക്കാർ കൂടിയത്. 

 

കാഞ്ഞിരമറ്റത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശൻ, സാജൽ സുദർശൻ, അഞ്ജു കൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നു.