aarattu-mohanlal

TAGS

കൊല്ലത്തു വിസ്മയ എന്ന പെൺകുട്ടിയുടെ മരണത്തെത്തുടർന്നു സോഷ്യൽമീഡിയയിൽ സ്ത്രീധനത്തിനെതിരെ വൻരോഷമാണുയരുന്നത്. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ക്യാംപെയ്നുമായി എത്തുകയാണ് ചിത്രത്തിന്റെ സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ‘ആറാട്ട്’ ടീം. ചിത്രത്തിലെ ഒരു രംഗം മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കു വച്ചു. സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ’ എന്ന കുറിപ്പോടെയായിരുന്നു താരം വിഡിയോ പങ്കു വച്ചത്. 

 

‘മക്കളേ, നിങ്ങള്‍ വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണൻ ഉണ്ട്. കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം, വേണ്ടത് സ്വയംപര്യാപ്തതയാണ്’. – നെയ്യാറ്റിൻകര ഗോപനായി മോഹൻലാൽ സീനിൽ പറയുന്നു.

 

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. ചിത്രം ഒക്ടോബർ 14ന് തിയറ്ററുകളിലെത്തും.