പാലക്കാട് കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രപരിസരത്തെ സിനിമ ചിത്രീകരണം തടഞ്ഞതില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പേജിലാണ് താരം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. രണ്ടു വരി മാത്രമുള്ള പോസ്റ്റാണങ്കിലും അല്‍പം കടുത്ത ഭാഷയാണ് പേരടി ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു...ക്ര തുഫു എന്നായിരുന്നു കുറിച്ചത്.
സിനിമ ചിത്രീകരണം തടഞ്ഞതില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്‍. കടമ്പഴിപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ആഷിഷ് ഷിനു സല്‍മാന്‍ സംവിധാനം ചെയ്യുന്ന നീയാംനദി എന്ന സിനിമയുടെ ചിത്രീകരണമാണ് മുടങ്ങിയത്. ബിജെപി ബന്ധമുളളവരാണ് ചിത്രീകരണം തടഞ്ഞതെന്നും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിച്ചതായും സിനിമാ സംഘം പറഞ്ഞു. മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് തടഞ്ഞതെന്നാണ് പ്രതിഷേധക്കാരുെട വിശദീകരണം. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു