അഭിപ്രായങ്ങൾ തുറന്നു പറയുന്നതിലൂടെ ശ്രദ്ധേയനാണ് നടൻ ഹരീഷ് പേരടി. മുഖംനോക്കാതെയുള്ള പേരടിയുടെ നിലപാടുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. സെക്കൻഡ് ഷോ അനുവദിച്ചിട്ടും നാടകമേളയായ ഐ.ടി.എഫ്.ഒ.കെ (ഇന്റര്‍നാഷ്ണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതാണ് ഇപ്പോൾ താരത്തെ പ്രകോപിപ്പിച്ചത്. 

 

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ഹരീഷ് വിയോജിപ്പ് പ്രകടിപ്പിച്ചത്. സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..ഐഎഫ്എഫ്കെ നടന്നു...Itfok നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ....ഇടതുപക്ഷസർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം..ലാൽസലാം...