വിമർശനങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി പൃഥ്വിരാജ് നായകനായ കുരുതി ഒടിടിയിൽ പ്രദർശനം തുടരുകയാണ്. വേറിട്ട നിരൂപണം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്ന നടൻ ഹരീഷ് പേരടി കുരുതിയുടെ പ്രമേയത്തെ പ്രശംസിക്കുന്നു. ഒരു കമേഴ്‌സ്യല്‍ സിനിമയുടെ പരിമിതികള്‍ക്കിടയില്‍ നിന്ന് തന്നെ രാഷ്ട്രീയം ഉറക്കെ പറഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യമെന്നു നടൻ അഭിപ്രായപ്പെട്ടു. അഭിനന്ദനങ്ങള്‍. അഭിനയത്തില്‍ എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
പക്ഷേ ഏറ്റവും ഇഷ്ട്ടപ്പെട്ടത് നിങ്ങള്‍ മൂന്ന് പേരെയാണ്.. പൃഥ്വി, മാമുക്ക, നവാസ് വള്ളിക്കുന്ന്. പൃഥ്വി നിങ്ങള്‍ ഫസ്റ്റ് ഷോട്ടില്‍ തന്നെ ലായിക്കായിമാറി. പിന്നെ എവിടെയും പൃഥ്വിരാജിനെ കാണാനെ പറ്റിയില്ല. മാമുക്ക എന്തൊരു നടനാണ് ഇങ്ങള്.ഉമ്മ. ബാക്കി നേരിട്ട് കാണുമ്പോള്‍ തരാം.
നവാസ്, നീ മലയാള സിനിമയ്ക്ക് ഒരു മുതല്‍കൂട്ടാണ്…മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും തീവ്രവാദം ആധുനിക മനുഷ്യന് ചേരുന്നതല്ല. അത് ഗുഹാ മനുഷ്യന്റെ തലച്ചോറ് അതേ പോലെ തുടരുന്നവര്‍ക്കുള്ളതാണെന്ന് സിനിമ കൃത്യമായി പറയുന്നുണ്ട്…സംവിധായകന്‍ മനുവിന് ആശംസകള്‍..