TAGS

വീട്ടുജോലിക്കാരിയുടെ പിറന്നാളിന് കേക്കു മുറിച്ച് വിവാദത്തിലായിരിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. പിറന്നാള്‍ ആഘോഷിച്ചെങ്കിലും ജോലിക്കാരി കേക്ക് നീട്ടിയത് നിരസിച്ചതാണ് വിവാദത്തിന് കാരണം. സോഷ്യൽ മീഡിയയിൽ വൻ‍ വിമർശനമാണ് ഇതിന്റെ പേരിൽ ആലിയ നേരിടുന്നത്.

ആലിയയും മറ്റു കുടുംബാംഗങ്ങളും ചേർന്നു ആശംസാഗാനം പാടിയാണ് കേക്കു മുറിച്ചത്. കഴിഞ്ഞദിവസമായിരുന്നു റാഷിദ ഷെയ്ക്കിന്റെ പിറന്നാൾ. എന്നാൽ റാഷിദ കേക്കു നീട്ടിയപ്പോൾ താൻ ഡയറ്റിലാണെന്ന് പറഞ്ഞു നിരസിക്കുകയായിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.

ഇത് വിലകുറഞ്ഞ നാടകമെന്നായിരുന്നു ചിലരുടെ കമന്‍റ്. പാര്‍ട്ടികളില്‍ പോയി മദ്യപിക്കുന്നതിന് കുഴപ്പമില്ല കേക്ക് കഴിക്കുന്നതിനാണ് കുഴപ്പം, അവരോട് സ്‌നേഹമുണ്ടെങ്കില്‍ കുറച്ചെങ്കിലും കഴിക്കാമായിരുന്നുവെന്നാണ് വിമര്‍ശം. അതേസമയം, റാഷിദ ആലിയയുടെ മാതാപിതാക്കൾ ആയ സംവിധായകന്‍ മഹേഷ് ഭട്ടിനും ഭാര്യ സോണി റസ്ദാനും  റാഷിദയൊടൊപ്പം കേക്കു മുറിക്കുന്ന മറ്റൊരു വിഡിയോ ഇവർ പങ്കുവച്ചു. കേക്ക് മുറിച്ച ശേഷം മഹേഷിന്‍റെ വായില്‍ വച്ച് കൊടുക്കുന്നുമുണ്ട്.