നടനും കലാകാരനുമായിരുന്ന കലാഭവൻ അബി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. വാപ്പിയുടെ ഓർമ്മദിനമാണിന്നെന്നും നിങ്ങളുടെ പ്രാർഥനകളിൽ ഓർക്കണമെന്നും ഷെയിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അബി മക്കളെയും ഭാര്യയെയും ചേർത്ത് പിടിച്ച് നിൽക്കുന്ന കുടുംബ ചിത്രമാണ് ഷെയിൻ പങ്കുവച്ചത്.
രക്തസംബന്ധമായ അസുഖത്തിന് ചികിൽസയിലിരിക്കെയാണ് 2017 നവംബർ 30 ന് അബി മരിച്ചത്. അൻപതിലേറെ സിനിമകളിൽ അഭിനയിച്ച അബി മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ആമിനാത്ത എന്ന കഥാപാത്രത്തിലൂടെയാണ് അബി മലയാളിയുടെ മനസിൽ സ്ഥാനമുറപ്പിച്ചത്. 'നയം വ്യക്തമാക്കുമ്പോൾ' എന്ന ചിത്രത്തിലൂടെ അബി സിനിമയിലെത്തി. 'തൃശ്ശിവ പേരൂർ ക്ലിപ്ത'മായിരുന്നു അവസാന സിനിമ.