അമ്മ ശ്രീദേവിയില്ലാത്ത നൊമ്പരം ഉള്ളിലൊതുക്കി ജാൻവി കപൂർ വീണ്ടും ഷൂട്ടിംഗ് സെറ്റിൽ എത്തി. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ധഡക് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ജാൻവി കപൂർ തിരിച്ചെത്തിയത്. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നു എന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ജാൻവി ഷൂട്ടിങ് സെറ്റിൽ തിരിച്ചെത്തിയത്. ഒട്ടും പ്രസന്നവതിയല്ലാതെയാണ് ജാൻവി ഷൂട്ടിംങ് സെറ്റിൽ എത്തിയത്.
ശശാന്ത് ഖൈത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇശാൻ ഖട്ടാറാണ് നായക വേഷത്തിൽ എത്തുന്നത്. ജാൻവിയും ഇഷാനും ചേർന്നുള്ള ചില രംഗങ്ങളുടെ ചിത്രീകരണമാണ് ബാന്ധ്രയിൽ നടക്കുന്നത്. അടുത്തയാഴ്ച താരങ്ങൾ കൊല്‍ക്കത്തയിലേക്ക് പോകും. സിനിമയുടെ ബാക്കി ചിത്രീകരണം നടക്കുന്നത് കൊൽക്കത്തയിലാണ്. കഴിഞ്ഞ ഡിസംബറില്‍രാജസ്ഥാനിലും മുംബൈയിലുമായി ധഡകിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം ജാൻവി ആദ്യമായാണ് ഷൂട്ടീംങ് സെറ്റിൽ എത്തുന്നത്