PTI7_17_2014_000099B

TAGS

 

ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. എപ്പോഴും ഉൗർജസ്വലയായി നിന്നിരുന്ന ശ്രീദേവിക്ക് ഹൃദയാഘാതം വന്നതാണ് ആളുകൾക്ക് വിശ്വസിക്കാൻ പ്രയാസമായത്. സൗന്ദര്യത്തിലും ആരോഗ്യത്തിലും ഏറെ ശ്രദ്ധപുലർത്തുന്ന ആളായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ മരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ് സമൂഹമാധ്യമങ്ങളും ആരാധകരും. ബോളിവു‌ഡുമായി അടുത്തുനില്‍ക്കുന്ന പലരും ഇതേ സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തിക്കഴിഞ്ഞു. മൂത്തമകൾ ജാൻവിയെ താരമാക്കണമെന്നായിരുന്ു അമ്മയുടെ ആഗ്രഹം. ആസ്വപ്നം പൂവണിയാനൊരുങ്ങുമ്പോഴായിരുന്നു അവരുടെ മരണമെത്തിയത്. 

sridevi-bollywood-actress

‘ അമ്പത്തിനാലു വയസ്സേ ശ്രീദേവിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ അവർക്ക് ഒരു നാല്‍പ്പതുകാരിയുടെ ലുക്ക് ആവശ്യമായിരുന്നു. സമൂഹം അതാണ് ആവശ്യപ്പെട്ടതും. അത് അവര്‍ക്കു നല്‍കിയ സമ്മര്‍ദ്ദവും ചെറുതല്ല. ശരീരഭാരം എപ്പോഴും കുറച്ചു നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു. ഇക്കാര്യം പരമമായ സത്യമാണ്. ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായി നിലനില്‍ക്കാനും അതിനേക്കാളുപരി എപ്പോഴും സുന്ദരിയായിരിക്കുകയെന്ന സ്വന്തം നിലപാട് നിലനിര്‍ത്തുന്നതിനുമായി ശ്രീദേവി ഇക്കാലയളവിനിടയില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.’ ഒരു പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഫെയ്സ്ബുക്കിൽ ‌കുറിച്ചതാണിത്. ‌‌‌

സൗന്ദര്യവർധക ശസ്ത്രക്രിയകളിൽ ഏറെ ശ്രദ്ധിച്ചിരുന്നു ശ്രീദേവി.  ബോളിവുഡിലേക്കുള്ള യാത്ര തുടങ്ങിയ അന്നു മുതല്‍ക്കേ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ബോളിവുഡിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം നേടുന്നതിനുള്ള മത്സരപ്പാച്ചിലില്‍ അത്തരം ശസ്ത്രക്രിയകളെയാണ് ലുക്ക് നിലനിര്‍ത്താന്‍ താരം ആശ്രയിച്ചിരുന്നതെന്ന് അന്നും മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. 

sridevi-1

കൊഴുപ്പ് വലിച്ചു കളയുന്നതിനു ശസ്ത്രക്രിയകള്‍ നിരവധി പ്രാവശ്യം താരം ചെയ്തിരുന്നുവെന്നാണ് സൂചന. അതുപോലെ സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകൾ ശ്രീദേവി ചെയ്തിരുന്നതായി വാർത്തകളുണ്ടായിരുന്നു.‌ അടുത്തിടെ ചുണ്ടിന് ശസ്ത്രക്രിയ നടത്തിയതും വാർത്തയായിരുന്നു. സൗന്ദര്യ വർധനവിന് സഹായകമാകുമെങ്കിലും ഇത്തരം ശസ്ത്രക്രിയകള്‍ ശരീരത്തിനു വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണു നല്‍കുന്നത്. ഹൃദയത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്യുന്നു ഇത്. 

ഇടയ്ക്കിടെ ചെക്കപ്പുകൾ നടത്തിയാൽ പോലും ഹൃദയാഘാതം വന്നേക്കാം എന്നാണ് ശ്രീദേവിയുടെ വാർത്ത നമ്മെ ബോധ്യപ്പെടുത്തുന്നത്. ഹൃദയസ്തംഭനമാണു ശ്രീദേവിയ്ക്കു സംഭവിച്ചതെന്നാണു വലയിരുത്തല്‍. ആരോഗ്യകാര്യത്തില്‍ താന്‍ അതീവശ്രദ്ധാലുവാണെന്നും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ നാലു ദിവസം ടെന്നിസ് കളിക്കാറുണ്ടെന്നും ഫാസ്റ്റ്് ഫുഡ്, മധുരവും കൊഴുപ്പും നിറഞ്ഞ ആഹാരവസ്തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കാറില്ലെന്നും താരം പറഞ്ഞിരുന്നു. സൗന്ദര്യ ശസ്ത്രക്രിയകൾ തരാത്തെ തളർത്തിയെന്നാണ് ചർച്ചകൾ 

ഒരു സൂചനയും നല്‍കാതെ തന്നെ ഹൃദയസ്തംഭനം വരും എന്നതാണു വാസ്തവം. അതാണ് അവരുടെ കാര്യത്തില്‍ സംഭവിച്ചതെന്നു വേണം കരുതാന്‍. വിധി എന്നു കരുതി സമാധിക്കേണ്ടി വരും എല്ലാവര്‍ക്കും. ഹൃദയത്തിന്‌റെ പ്രവര്‍ത്തനത്തിനു ആവശ്യമായ ഓക്‌സിജന്‍ എത്തിക്കുന്ന രക്തവാഹിനി കുഴലുകളില്‍ ഉണ്ടാകുന്ന തടസ്സമാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്.  ഹൃദയാഘാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മോശം ജീവിത ശൈലി, അമിതമായ ലഹരി ഉപയോഗം തുടങ്ങിയവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു തടസ്സമാകും. ഇവയാണ് ഹൃദയ സ്തംഭനത്തിലേക്കു നയിക്കുന്ന കാരണങ്ങളായി ശാസ്ത്ര ലോകം ചൂണ്ടിക്കാണിക്കുന്നത്.