തന്‍റെ അഭിനയജീവിതത്തിലെ ആദ്യചുംബനരംഗം ആര്‍ക്കൊപ്പമായിരുന്നെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന. ഒരു അഭിമുഖത്തിനിടെയാണ് താരം തന്‍റെ ജീവിതത്തിലെ ആദ്യ ഓണ്‍സ്ക്രീന്‍ ചുംബനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 200 പേര്‍ നോക്കിനില്‍ക്കെയാണ് താന്‍ ആ രംഗം അഭിനയിച്ചതെന്നും അത് ചിത്രീകരിക്കുന്നതിന് മുന്‍പ് ഏറെ ടെന്‍ഷനിച്ചിരുന്നെന്നും രശ്മിക പറയുന്നു. കഥാപാത്രം വിവാഹിതയായ ശേഷമുളള രംഗമായതിനാല്‍ തന്നെ അത് സിനിമയില്‍ അനിവാര്യമായിരുന്നെന്നും അതുകൊണ്ടാണ് അത് ചെയ്യാമെന്ന് കരുതിയതെന്നും രശ്മിക വ്യക്തമാക്കി.

ഗീതാഗോവിന്ദം എന്ന സിനിമയെക്കുറിച്ചാണ് രശ്മിക വാചാലയായത്. തന്‍റെ ആദ്യ ഓണ്‍സ്ക്രീന്‍ ചുംബനരംഗം ഗീതാഗോവിന്ദം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നെന്നും അത് തന്‍റെ ഭര്‍ത്താവും നടനുമായി വിജയ് ദേവരകൊണ്ടയ്ക്കൊപ്പമായിരുന്നെന്നും രശ്മിക മന്ദാന പറഞ്ഞു. 'ജീവിതത്തില്‍ ആദ്യമായാണ് ഒരു ചുംബനരംഗം അഭിനയിക്കുന്നത്. അത് എങ്ങനെയാണ് ചെയ്യുക? അത് ഒപ്പം അഭിനയിക്കുന്ന ആള്‍ക്ക് ഓക്കേ ആയിരിക്കുമോ?' തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ആ സമയത്ത് മനസില്‍ മിന്നിമറഞ്ഞെന്നും രശ്മിക പറയുന്നു. 

200ഓളം പേര്‍ നോക്കിനില്‍ക്കെയാണ് ചുംബനരംഗം അഭിനയിക്കേണ്ടത്. താന്‍ അനുഭവിച്ച അതേ മാനസിക ബുദ്ധിമുട്ടുകള്‍ അന്ന് വിജയ്​യും അനുഭവിച്ചിരുന്നു എന്നും രശ്മിക പറയുന്നു. കഥാപാത്രം ആ രംഗം ആവശ്യപ്പെടുന്നെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്നും രശ്മിക വ്യക്തമാക്കി. ഗീതാഗോവിന്ദത്തില്‍ രശ്മികയും വിജയ്​യും വിവാഹിതരാകുന്നുണ്ട്. അതിന് ശേഷമുളള സീനിലാണ് ചുംബനരംഗം വരുന്നത്. കഥാപാത്രത്തിന്‍റെ കാഴ്ച്ചപ്പാടിലൂടെ നോക്കിയാല്‍ അവിടെ ഒരു ചുംബനരംഗം ചിത്രീകരിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നിയെന്നും രശ്മിക മന്ദാന പറയുന്നു. അതായിരുന്നു തന്‍റെ അഭിനയജീവിതത്തിലെ ആദ്യ ചുംബനരംഗമെന്നും അത് തന്നെ ആദ്യഘട്ടത്തില്‍ വല്ലാതെ ഭയപ്പെടുത്തിയിരുന്നെന്നും താരം ചിരിച്ചുകൊണ്ട് പറഞ്ഞു.

അതേസമയം തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കിയ വിവാഹമായിരുന്നു രശ്മികയുടേയും വിജയ് ദേവരകൊണ്ടയുടേയും. ഉദയ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി അത്യാഢംബരമായി ഒരുക്കിയ വേദിയിലായിരുന്നു താരവിവാഹം. ഏപ്രില്‍ 5ന് രശ്മികയുടെ പിറന്നാള്‍ പ്രമാണിച്ച് താരദമ്പതികള്‍ ആഘോഷത്തിന്‍റെ തിരക്കിലാണ്. 

ENGLISH SUMMARY:

Rashmika Mandanna revealed details about her first on-screen kiss scene, which was for the movie Geetha Govindam with Vijay Deverakonda. The actress shared her nervousness and the challenges of filming the scene in front of a large crew.