'പോര്‍ തൊഴില്‍' സംവിധായകന്‍ വിഘ്നേശ് രാജയുമായി ധനുഷ് ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 'ഡി 54' എന്നെഴുതിയാണ് പുറത്ത് വിട്ടിരിക്കുന്നത്.
തീ പടര്‍ന്നുകൊണ്ടിരിയ്ക്കുന്ന പരുത്തി തോട്ടത്തിന് നടുവില്‍ നില്‍ക്കുന്ന ധനുഷിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ സാധിയ്ക്കുന്നത്. 'ചില സമയത്ത് അപകടകാരിയായിരിക്കുന്നതാണ് ജീവനോടെയിരിക്കാനുള്ള വഴി' എന്ന ക്യാപ്ഷനോടെയാണ് ധനുഷ് പോസ്റ്റര്‍ പങ്കുവച്ചിരിയ്ക്കുന്നത്.
വിഘ്നേശ് രാജയും പോര്‍ തൊഴിലിന്‍റെ സഹരചയിതാവായ ആല്‍ഫ്രഡ് പ്രകാശും ചേര്‍ന്നാണ് ധനുഷ് ചിത്രവും എഴുതുന്നത്. മമിത ബൈജുവാണ് ചിത്രത്തില്‍ ധനുഷിന്‍റെ നായികയാവുന്നത്. ജയറാം, സുരാജ് വെഞ്ഞാറമൂട്, കെ.എസ്.രവികുമാര്‍, കരുണാസ്, നിതിന്‍ സത്യ, പൃഥ്വി പാണ്ടിരാജ്, കുഷ്മിത എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വര്‍ ക്യാമറ ചലിപ്പിയ്ക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി.വി.പ്രകാശാണ്.