Image Credit : https://www.youtube.com/watch?v=QtktZMi5GCI

മലയാള സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന പേട്രിയറ്റിലെ 'മനുഷ്യന്‍' എന്ന ഗാനത്തിന്‍റെ ലിറിക് വിഡിയോ പുറത്തിറങ്ങി. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ചിരിക്കുന്ന പാട്ടില്‍ മമ്മൂട്ടിയുടെ ശബ്ദം കൂടി ചേര്‍ന്നപ്പോള്‍ അതൊരു മാസ് ഐറ്റമായി മാറി. കഴിഞ്ഞ ദിവസം മനുഷ്യന്‍ എന്ന ഗാനത്തിന്‍റെ ഓഡിയോ ട്രാക്ക് സുഷിന്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ലിറിക് വിഡിയോ കൂടി പുറത്തുവന്നതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ മികച്ച സ്വീകാര്യതയാണ് ലിറിക് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് മനുഷ്യന്‍ എന്ന ലിറിക് ഗാനം. ശക്തിശ്രീ ഗോപാലനാണ് മമ്മൂട്ടിക്കൊപ്പം ഗാനം ആലപിച്ചിരിക്കുന്നത്. പാടുന്ന ശൈലിക്ക് പകരം ചില കാര്യങ്ങള്‍ പറയുന്നതായാണ് മമ്മൂട്ടിയുടെ ശബ്ദം പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യനിലെ ഗാനത്തിനിടിയിലെ മമ്മൂട്ടിയുടെ ശബ്ദശകലം റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോയും കഴിഞ്ഞ ദിവസം സുഷിന്‍ ശ്യാം പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ ഘനഗംഭീര ശബ്ദം പാട്ടിന് വല്ലാത്തൊരു ഫീല്‍ നല്‍കുന്നെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. 

സുഷിന്‍റെ സംഗീതത്തിന് വരികളൊരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഗംഭീര ചിത്രം പേട്രിയറ്റ് സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തില്‍ നയന്‍താര, രേവതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം മെയ് ഒന്നിന് തിയറ്ററുകളിലെത്തും. 

ENGLISH SUMMARY:

Malayalam cinema enthusiasts are eagerly anticipating the lyrical video of the song 'Manushyan' from the upcoming movie 'Patriate'. The song features Mammootty's powerful voice, composed by Susin Shyam, adding a mass appeal that has already garnered significant attention.