TOPICS COVERED

ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന 'കാട്ടാളനി'ലേക്ക് തെലുങ്ക് താരം രാജ് തിരണ്‍ദാസുവും. അടുത്തിടെ സൂപ്പര്‍ ഹിറ്റ് ചിത്രം 'പുഷ്പ'യിലെ 'മൊഗിലീസു' എന്ന കഥാപാത്രത്തിലൂടെ രാജ് തിരണ്‍ദാസുവിനെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കാകെ സുപരിചിതനായിരുന്നു. 'കാട്ടാളന്റെ വേട്ടയില്‍ ഇനി രാജ് തിരണ്‍ദാസും' എന്ന ടാഗ് ലൈനോടെയാണ് താരത്തിന്‍റെ പോസ്റ്റര്‍ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ് പങ്കുവച്ചിരിക്കുന്നത്. 

'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിനായി ഇതിനോടകം തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. നവാഗതനായ പോള്‍ ജോര്‍ജ്ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തില്‍ നിന്നുള്ള താരങ്ങളും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. സുനില്‍, കബീര്‍ ദുഹാന്‍ സിങ്, ജഗദീഷ്, സിദ്ധിഖ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ENGLISH SUMMARY:

Telugu actor Raj Thirandasu, who became popular across South India for his role as Mogilisu in the recent blockbuster Pushpa, is joining Kaattalan, produced by Shareef Mohammed and starring Antony Varghese Pepe. Cubes Entertainment has unveiled Raj Thirandasu’s character poster with the tagline “Raj Thirandasu joins the hunt in Kaattalan.”