ramayana-nitesh

അടുത്തിടെ ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന അപ്ഡേഷനായിരുന്നു നിതേഷ് തിവാരിയുടെ രാമായണ സിനിമയുടേത്. രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും എത്തുമ്പോള്‍ സീതയായി സായ് പല്ലവിയെയാണ് തീരുമാനിച്ചിരുന്നത്. ആരാധകരെ ആവേശം കൊള്ളിച്ച് ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. 

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് സിനിമയുടെ ടൈറ്റിൽ കാർഡ് വെളിപ്പെടുത്തിയത്. ഗംഭീര വിഎഫ്എക്സിലൂടെ ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് ടീസറില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ചിലവേറിയ ചിത്രം രണ്ട് ഭാഗങ്ങളായാവും പുറത്തെത്തുക. ലൈവ് ആക്‌ഷൻ സിനിമകൾ പോലെ കൂറ്റൻ സെറ്റ് ഇട്ട് ഹോളിവുഡ് ലെവൽ പ്രൊഡക്‌ഷൻ ക്വാളിറ്റിയിലാണ് ചിത്രം ഒരുങ്ങുന്നത്. രവി ഡൂബൈ ലക്ഷ്മണൻ ആയും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനുമാണ് സംഗീതം.

ശ്രീധർ രാഘവന്റേതാണ് തിരക്കഥ. പൂര്‍ണമായും ഐ മാക്സില്‍ ചിത്രീകരിക്കുന്ന രാമായണ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളിലെത്തും. 

ENGLISH SUMMARY:

One of the most eagerly awaited updates among Indian cinema lovers has been about Nitesh Tiwari’s Ramayana. Ranbir Kapoor stars as Rama, Yash plays Ravana, and Sai Pallavi has been confirmed as Sita. The film’s teaser has now been released, thrilling fans with a glimpse into the much-anticipated epic.