പ്രേമലൂ എന്ന ഒറ്റചിത്രത്തിലൂടെ തെന്നിന്ത്യയാകെ തരംഗമായ താരമാണ് മമിത ബൈജു. പിന്നാലെ താരത്തിന്‍റെ ഡേറ്റിനായി മറ്റ് ഇന്‍ഡസ്ട്രികളും രംഗത്തെത്തി. പ്രദീപ് രംഗനാഥനൊപ്പം മമിത അഭിനയിക്കുന്ന ഡ്യൂഡിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഷര്‍ട്‍ലെസ് ലുക്കിലാണ് പുതിയ പോസ്റ്ററില്‍ പ്രദീപ് എത്തിയിരിക്കുന്നത്. കൂളിങ് ഗ്ലാസ് വച്ച് കൂള്‍ ലുക്കില്‍ മമിതയുമുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫസ്റ്റ് ലുക്കും പൂജയുടെ വിഡിയോയുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപിന്‍റെ ഡൂഡിന് ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കുള്ളത് . തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്.
സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരും സിനിമയിലെ അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്.