sarkeet-trailer

ആസിഫലി നായകനാകുന്ന സര്‍ക്കീട്ട് എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസായി 17 മണിക്കൂറിനുള്ളില്‍ നാല് ലക്ഷം പേരാണ് ട്രെയിലര്‍ കണ്ടത്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും ഫ്രാങ്ക്ളിൻ ഡൊമിനിക്കുമാണ് നിർമിക്കുന്നത്.

ദേഷ്യക്കാരനായ ഒരു ആണ്‍കുട്ടി ഉണ്ടാക്കുന്ന പ്രശ്നങ്ങളും അവന്‍റെ വികൃതി സഹിക്കാന്‍ കഴിയാത്ത മാതാപിതാക്കളും. ജോലി തിരഞ്ഞ് ദുബായില്‍ എത്തിയ ഒരു യുവാവിനെയുമാണ്  ആദ്യം കാണിക്കുന്നത്. ആ ആണ്‍കുട്ടിയും കുട്ടിയെ നോക്കാനെത്തുന്ന യുവാവും തമ്മിലുള്ള ആത്മബന്ധവും പിന്നിട് ഉണ്ടാകുന്ന പ്രശ്നങ്ങളും  ട്രെയിലറില്‍ കാണാം. 

ആസിഫ് അലിയും, ബാലതാരം ഓർസാനു മാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ദീപക് പറമ്പോൽ ,ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടര്‍, രമ്യാസുരേഷ്, സ്വാതി ദാസ് പ്രഭു. സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.