മമ്മൂട്ടി ആരാധകര്‍ കാത്തിരുക്കുന്ന ജിതിൻ ജെ ജോസ് ചിത്രത്തിന്‍റെ പോസ്റ്റർ പുറത്ത്.‘കളങ്കാവൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഭാവം കാണുമെന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ.സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. പോസ്റ്റർ പുറത്തുവിട്ട് നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ഭ്രമയുഗം എന്ന സിനിമയുടെ ഒന്നാം വാർഷിക ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ പോലെ ഈ കഥാപാത്രവും മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്‍റെ രചയിതാക്കളില്‍ ഒരാളായിരുന്നു ജിതിന്‍.കെ.ജോസ്.

ENGLISH SUMMARY:

The upcoming Malayalam film featuring Mammootty and Vinayakan, directed by Jithin K Jose, has generated significant buzz with its recently released visuals. The film, produced by Mammootty's own production house, commenced shooting in Nagercoil on September 25, 2024. While the official title remains undisclosed, reports suggest that Mammootty may portray a character with negative shades, while Vinayakan takes on the lead role as a police officer. The on-set images of the two actors have gone viral, sparking widespread discussion and anticipation among fans and the media