തൻ്റെ രാഷ്ട്രീയം പറയാനല്ല സിനിമ ചെയ്യുന്നതെന്നും എമ്പുരാന്റെ തിരക്കഥ നായകനടനോടും നിർമാതാവിനോടും പറഞ്ഞുകേൾപിച്ചിരുന്നുവെന്നും പൃഥ്വിരാജ്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം ഇതാദ്യമായി മനോരമ ന്യൂസിനോട് നിലപാട് വ്യക്തമാക്കുകയായിരുന്നു പൃഥ്വിരാജ് .സോഷ്യൽ മീഡിയ ചിലർ ആയുധമാക്കുന്നുവെന്നും അധികാരത്തിലിരിക്കുന്നവരും തന്റെ സഹപ്രവർത്തകരും ഉൾപ്പെടെ ഈ ആൾക്കൂട്ട ആക്രമണത്തിന് ഇരകളാണെന്നും പൃഥ്വിരാജ് പറഞ്ഞു.