ജെഎസ്കെ സിനിമക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. താൻ സംസാരിക്കാൻ ശ്രമിച്ചത് ഈ നാട്ടിലെ സ്ത്രീകൾക്ക് വേണ്ടിയാണെന്ന് പ്രവീണ്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പേടിയില്ലാതെ കയറിച്ചെല്ലാൻ സാധിക്കുന്ന ടോയ്ലറ്റുകൾ നമ്മുടെ രാജ്യത്ത് എവിടെയൊക്കെ ഉണ്ടെങ്കിലും കമന്റ് ചെയ്യണമെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ പ്രവീണ്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ്
ക്രിസ്ത്യൻ പള്ളികൾ തോറും മുട്ടിലിഴഞ്ഞ് നടക്കുന്നു സുരേഷ് ഗോപി എന്ന് പറഞ്ഞവർ, ഫാദർ ഫ്രാങ്കോക്കെതിരെ പറഞ്ഞ ഡേവിഡ് ആബേലിനു രാഷ്ട്രീയ പ്രോപഗണ്ട പറയുന്നു, ഞാൻ സംസാരിക്കാൻ ശ്രമിച്ചത് ഈ നാട്ടിലെ സ്ത്രീകൾക്ക് വേണ്ടിയാണ്, ഒരിക്കൽ കൂടി പറയുന്നു, ഈ കോരിച്ചൊരിയുന്ന മഴയത്ത് ആർത്തവ തുണി ഒന്ന് മാറാൻ വൃത്തിയോടെ, അറപ്പില്ലാതെ, പേടിയില്ലാതെ കയറിച്ചെല്ലാൻ സാധിക്കുന്ന ടോയ്ലറ്റുകൾ നമ്മുടെ രാജ്യത്ത് എവിടെയൊക്കെ ഉണ്ടെങ്കിലും ദയവ് ചെയ്ത് നിങ്ങൾ താഴെ കമന്റ് ആയി ഇടുക.
ഈ വിഷയത്തിൽ നിന്നും മാറി സംസാരിക്കുന്ന കമന്റുകൾ ഡിലീറ്റ് ചെയ്യുന്നത് ആയിരിക്കും - ഇന്ത്യ എന്ന രാജ്യത്തെ ഏത് സംസ്ഥാനത്തെ പബ്ലിക് ടോയ്ലറ്റുകളും കമന്റ് ആയി ഇടാം - കേരളം NO -1 ആണെന്ന് ഉറപ്പുള്ളവർ കമന്റ് ചെയ്യുന്നതിന് മുൻപു സ്വന്തം അമ്മയോടും, പെങ്ങളോടും സാധിക്കുമെങ്കിൽ അഭിപ്രായം ചോദിക്കുക.