jailer-two

TOPICS COVERED

തമിഴ് സിനിമയില്‍ ചരിത്ര നേട്ടം പിന്നിട്ട് രജനികാന്ത് നായകനായ 'ജയിലര്‍ 2'. ആഗോളതലത്തിൽ 800 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോര്‍ഡാണ് 'ജയിലര്‍ 2' സ്വന്തമാക്കിയത്. തിയേറ്ററുകളിൽ എത്തി 18 ദിവസങ്ങൾക്കുള്ളിലാണ് ചിത്രത്തിന്‍റെ നേട്ടം.  ലോകമെമ്പാടുമായി 807.25 കോടി രൂപ ഗ്രോസ് കളക്ഷനാണ് നേടിയത്. ‌‌

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടുന്ന ചിത്രമായി 'ജയിലർ 2' മാറി. ബോക്സ് ഓഫീസ് ട്രാക്കറായ സാക്നില്‍ക്കിന്‍റെ കണക്കുകൾ പ്രകാരം വിദേശത്തുനിന്ന് മാത്രം 273 കോടിയാണ് 'ജയിലര്‍' നേടിയത്. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 456 കോടിയും.  

മറികടന്നത് ബോളിവുഡ് വമ്പന്മാരെ 

റിലീസിന്റെ മൂന്നാം വാരാന്ത്യത്തിൽ, രണ്ട് വൻ ബോളിവുഡ് ഹിറ്റുകളുടെ ആകെ കളക്ഷനെയാണ് ജയിലർ 2 മറികടന്നത്, ആമിർ ഖാന്റെ 'പികെ'യും (769 കോടി), വിക്കി കൗശലിന്റെ 'ഛാവാ'യും (807 കോടി). ദക്ഷിണേന്ത്യന്‍‌ സംസ്ഥാനങ്ങളിൽ  നിന്നും 75 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ചിത്രമായി 'ജയിലര്‍ 2' മാറി

തമിഴ്നാട്: 198.70 കോടി, ആന്ധ്രാപ്രദേശ് / തെലങ്കാന: 92.00 കോടി, കർണാടക: 86.00 കോടി, കേരളം: 74.00 കോടി എന്നിങ്ങനെയാണ് കളക്ഷന്‍. ഇതോടെ, 'ബാഹുബലി 2'-നെ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന അന്യഭാഷാ ചിത്രമായി ജയിലർ 2 മാറി. 

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത്, സൺ പിക്ചേഴ്സ് നിർമ്മിച്ച 'ജയിലർ 2'-ൽ രജനികാന്ത് വീണ്ടും 'ടൈഗർ മുത്തുവേൽ പാണ്ഡ്യനാ'യിട്ടാണ് എത്തുന്നത്. ചിത്രത്തിൽ മോഹൻലാൽ, ശിവ രാജ്കുമാർ, രമ്യ കൃഷ്ണൻ, വിജയ് സേതുപതി, വിദ്യ ബാലൻ എന്നിവരടങ്ങുന്ന വൻ താരനിര തന്നെയുണ്ട്.

ദീപാവലി റിലീസായി നിതേഷ് തിവാരിയുടെ 'രാമായണം' എത്തുന്നതോടെ കളക്ഷൻ വേഗത കുറയാൻ സാധ്യതയുണ്ടെങ്കിലും, ചിത്രം 850 കോടി രൂപ വരെയെങ്കിലും നേടുമെന്നാണ് വിലയിരുത്തൽ. ഈ ലക്ഷ്യം കൈവരിച്ചാൽ 'കാന്താര ചാപ്റ്റർ വൺ', 'സ്ത്രീ 2' എന്നീ ചിത്രങ്ങളുടെ റെക്കോർഡുകളും 'ജയിലർ 2' മറികടക്കും.

ENGLISH SUMMARY:

Superstar Rajinikanth's blockbuster film 'Jailer 2' has made history by crossing the 800-crore mark globally within just 18 days of its theatrical release. Directed by Nelson Dilipkumar, the action-packed sequel amassed a staggering 807.25 crore rupees worldwide, including 273 crore rupees from overseas markets. The movie has also shattered regional records by becoming the highest-grossing non-Malayalam guest language film in Kerala with 74 crore rupees. Featuring a star-studded cast including Mohanlal and Shivarajkumar, the film is projected to reach 850 crores before upcoming major festival releases.