lokah-bku

മലയാള സിനിമാ ലോകത്തെ സകല ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തെറിഞ്ഞ് നിവിൻ പോളിയുടെ ‘ബെത്​ലഹേം കുടുംബ യൂണിറ്റ്’. 'ലോക'യുടെ 302.65 കോടിയുടെ ആഗോള കളക്ഷൻ മറികടന്ന് 305 കോടി രൂപയോടെ മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമായി 'ബെത്​ലഹേം കുടുംബ യൂണിറ്റ്' മാറി.

മലയാളത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രമായ ബെത്​ലഹേം, എന്നാൽ ഈ നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ആദ്യ സിനിമയെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. 'ലോക' 45 ദിവസങ്ങൾ കൊണ്ടാണ് 300 കോടി ക്ലബ്ബിലെത്തിയതെങ്കിൽ വെറും 24 ദിവസങ്ങൾ കൊണ്ടാണ് ‘ബെത്​ലഹേം’ ഈ നാഴികക്കല്ല് പിന്നിട്ടത്.

നിവിൻ പോളി, മമിത ബൈജു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഗിരീഷ് എ.ഡിയാണ് സംവിധാനം ചെയ്തത്.  തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസിനെത്തിയതോടെ മികച്ച പ്രതികരണങ്ങളുമായി ചിത്രം പ്രദർശനം തുടരുകയാണ്.

ENGLISH SUMMARY:

Actor Nivin Pauly's starrer 'Bethlehem Kutumba Unit', directed by Girish A.D., has officially shattered all previous Malayalam box office records. Grossing a massive 305 crore rupees globally, the film surpassed 'Loka' to become the highest-grossing Malayalam movie of all time. Furthermore, it achieved this historic 300-crore milestone in record time, taking just 24 days compared to 45 days. The movie continues its triumphant theatrical run across multiple languages with phenomenal audience reception.