bku

TOPICS COVERED

ഭാവന സ്റ്റുഡിയോസും ഗിരീഷ് എ.ഡിയും വീണ്ടും ഒന്നിച്ചപ്പോൾ മലയാള സിനിമയിൽ പുതിയ ബോക്സ് ഓഫീസ് ചരിത്രം പിറക്കാനൊരുങ്ങുന്നു! തിയേറ്ററുകളെ ഇളക്കിമറിച്ചു മുന്നേറുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആദ്യ 3 ദിവസത്തിൽ വാരിയത് 61.37 കോടി രൂപ!. ഇതോടെ ഓണം വിന്നർ ആരെന്നതിൽ ഇനി തർക്കത്തിനിടയില്ലാത്ത വിധം ആധികാരിക വിജയം നേടിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്ത് 'സർവ്വം മായ'യിലൂടെ വൻ വിജയം നേടിയ നിവിൻ പോളി വീണ്ടും ഓണക്കാലവും തൂക്കിയിരിക്കുകയാണ്. 

നിവിനും മമിതയും നായകനും നായികയുമായി ഓണത്തിന് ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഓണം കഴിഞ്ഞിട്ടും വൻ തിരക്കാവുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഹൗസ്ഫുൾ ഷോകൾ തുടരുന്നതിനാൽ പലയിടത്തും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ജിസിസി & ഓവർസീസിൽ സർവ്വകാല റെക്കോർഡ് ചിത്രം നേടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള മാസീവ് കളക്ഷനാണ് ജിസിസി ഉൾപ്പെടെയുള്ള വിദേശ വിപണികളിൽ നിന്ന് ചിത്രം കൊയ്യുന്നത്.

നിലവിലെ റെക്കോർഡ് വേഗതയും തിയേറ്റർ ട്രെൻഡും കണക്കാക്കിയാൽ മലയാളത്തിലെ സകല ഇൻഡസ്ട്രി ഹിറ്റ് റെക്കോർഡുകളും 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മാറ്റിമറിക്കുമെന്നുറപ്പാണ്. ഭാവന സ്റ്റുഡിയോസ് - ഗിരീഷ് എ.ഡി കൂട്ടുകെട്ടിന്‍റെ ഈ രണ്ടാം ചിത്രവും അതിവേഗം 100 കോടി ക്ലബ്ബിലേക്ക് കുതിക്കുമെന്നുറപ്പായി. ഗിരീഷ് എ. ഡിയും കിരൺ ജോസിയും ചേർന്ന് തിരക്കഥയൊരുക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന സംഗീതവും  അജ്മൽ സാബുവിന്‍റെ ഛായാഗ്രഹണവും ആകാശ് ജോസഫിന്‍റെ എഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്.

ENGLISH SUMMARY:

Directed by Girish A.D. and produced by Bhavana Studios, the romantic comedy film 'Bethlehem Kudumba Unit' stars Nivin Pauly and Mamitha Baiju in lead roles. Released during the Onam festival season, the movie opened to massive box office numbers and phenomenal audience reception. The film has collected a staggering 61.37 crore rupees within its first three days of theatrical run. Driven by housefull shows globally, trade experts expect the film to comfortably storm into the 100-crore club very soon.