പാറേപ്പള്ളിയും ഓഗസ്റ്റ് രണ്ടും മറക്കാത്ത മലയാളികള്‍ ജോര്‍ജ് കുട്ടിക്കും ഫാമിലിക്കും നല്‍കുന്നത് വന്‍വരവേല്‍പ്പ്. വെറും 58 മണിക്കൂര്‍കൊണ്ട് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ‘ദൃശ്യം 3’ 100 കോടി പിന്നിട്ടു. 5 ദിവസംകൊണ്ട് 156 കോടി കലക്ഷനാണ് ചിത്രം നേടിയത്.
റിലീസ് ചെയ്തതിന്‍റെ അഞ്ചാം ദിവസം 4,684 ഷോകളില്‍ നിന്ന് 7.35 കോടിയാണ് നേടിയത്. ഇത് ഞായറാഴ്ച 5,270 ഷോകളിലൂടെ നേടിയ 13.85 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 46.9% ഇടിവായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കലക്ഷന്‍ 71.74 കോടിയായി, നെറ്റ് കലക്ഷൻ 61.80 കോടിയായി ഉയർന്നു.
ചിത്രത്തിന്‍റ ആഗോള ഗ്രോസ് കലക്ഷൻ ഇതുവരെ 153.14 കോടിയാണ്. അഞ്ചാമത്തെ ദിവസം മാത്രം ലഭിച്ച 6 കോടി കൂടി ചേര്‍ന്നതോടെയാണ് വിദേശ വിപണിയിലെ ഗ്രോസ് കലക്ഷൻ 84.40 കോടിയായത്. ഒന്നാം ദിവസം: 15.85 കോടി, രണ്ടാം ദിവസം: 11.05 കോടി, മൂന്നാം ദിവസം: 13.70 കോടി,നാലാം ദിവസം: 13.85 കോടി, അഞ്ചാം ദിവസം:7.35 കോടി എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
നാല് ഭാഷകളിലായി പുറത്തിറങ്ങിയ ദൃശ്യം 3ക്ക് മലയാളം പതിപ്പിൽ നിന്നുതന്നെയാണ് കൂടുതല്‍ കലക്ഷന്‍ ലഭിച്ചത്. അഞ്ചാം ദിവസം കന്നഡയില്‍ നിന്ന് 10 ലക്ഷം, തമിഴ്: 25 ലക്ഷം, തെലുങ്ക്: 55 ലക്ഷം എന്നിങ്ങനെയാണ് ചിത്രം പണം വാരിയത്.