ജെയിംസ് കാമറൂണിന്‍റെ ബ്രഹ്മാണ്ഢ ചിത്രം അവതാര്‍ ഫയര്‍ ആന്‍ഡ് ആഷിന്‍റെ റിലീസ് ദിവസമായിരുന്നു ഇന്ന്. റിലീസിന് ഏറെ ദിവസം മുന്‍പ് തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. എല്ലാ തീയറ്ററുകളും ഹൗസ്ഫുള്‍. എന്നാല്‍ അവതാര്‍ കാണാന്‍ കയറിവര്‍ക്ക് മുന്നില്‍ ശ്രീരാമന്‍ വന്ന വാര്‍ത്തയാണ് വൈറലാവുന്നത്. പടം കാണാന്‍ കാത്തിരുന്നവര്‍ സക്രീനില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി. കാടും മേടും രാജധാനിയും കണ്ട് അവര്‍ അമ്പരന്നു. പക്ഷെ എല്ലാം മികച്ച ഗ്രാഫിക്സിലും 3Dയിലും ചെയ്ത ദൃശ്യങ്ങള്‍. പിന്നീടാണ് പ്രേക്ഷകര്‍ക്ക് കാര്യം മനസില്ലായത്. രണ്‍ബീര്‍ കപൂറിന്‍റെ രാമായണ സിനിമയുടെ 3D ട്രെയിലറാണ് തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. പാണ്ടോറ കാണാന്‍ വന്നവര്‍ അയോധ്യ കണ്ടു.
മുന്‍പ് അവതാര്‍ ഫയര്‍ ആന്‍ഡ് ആഷിന് മുന്നില്‍ രണ്ട് സിനിമകളുടെ ട്രെയിലറുകള്‍ ലോഞ്ച് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ദ് ഒഡിസിയും അവഞ്ചേഴ്സ് ഡൂമ്സ്ഡേയുമായിരുന്നു അവ. എന്നാല്‍ ഇതാദ്യമായാണ് ഒരു ബ്രഹ്മാണ്ഢ ഹോളിവുഡ് സിനിമയ്ക്ക് മുന്നില്‍ ഒരിന്ത്യന്‍ സിനിമ ട്രെയിലര്‍ പ്രത്യക്ഷപ്പെടുന്നത്.
അവതാറിലെ ഗ്രാഫിക്സിനോടും 3D ദൃശ്യങ്ങളോടും കിടപിടിക്കാന്‍ കെല്‍പ്പുള്ളതാണ് രാമായണയിലെ ദൃശ്യങ്ങള്‍ എന്നാണ് ട്രെയിലര്‍ തീയറ്ററില്‍ കണ്ടവരുടെ അഭിപ്രായം. മുമ്പിറങ്ങിയ എല്ലാ ഇന്ത്യന്‍ സിനിമകളുടെയും ഗ്രാഫിക്സും മറ്റും രാമായണയുടെ ഗ്രാഫിക്സിന് മുന്നില്‍ നാണിച്ചുപോകുമെന്ന് ഒരാള്‍ പ്രതികരിച്ചു.
ഇതിനിടെ അവതാര്‍ ഫയര്‍ ആന്‍ഡ് ബ്ലഡ് മികച്ച പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിനംതന്നെ സിനിമ കാണാന്‍ വന്‍ ജനപ്രാവഹമാണ്. ദീപാവലി 2026നായിരിക്കും രാമായണയുടെ റിലീസ്.