ഒരു ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന്‍ വീണ്ടും തിരിച്ചുവന്ന ചിത്രമായിരുന്നു സിത്താരെ സമീന്‍ പര്‍. 2022ല്‍ റിലീസ് ചെയ്ത താരത്തിന്‍റെ ചിത്രം ലാല്‍ സിങ് ഛദ്ദ വലിയ പരാജയം നേരിട്ടിരുന്നു. ഇതിന് ശേഷം സിനിമയില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു ആമിര്‍.
മൂന്ന് വര്‍ഷത്തിന് ശേഷം തന്‍റെ ആരാധകര്‍ത്ത് ഒരു ക്വാളിറ്റി സിനിമയുമായാണ് ആമിര്‍ എത്തിയത്. ആര്‍.എസ്.പ്രസന്ന സംവിധാനം ചെയ്ത സിത്തരെ സമീന്‍ പര്‍ സിനിമയില്‍ ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുന്ന വോളിബോള്‍ കോച്ചായാണ് ആമിര്‍ അഭിനയിക്കുന്നത്. ജൂണ്‍ 21ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം 90 കോടിയാണ് ഒരാഴ്ച കൊണ്ട് ചിത്രം നേടിയിരിക്കുന്നത്. ഒന്നാം ദിനം 10.7 കോടിയും രണ്ടാം ദിവസം 20.2 കോടിയുമാണ് സിതാരെ സമീന്‍ പര്‍ നേടിയത്. ഞായറാഴ്ച 27 കോടിയും ബോക്സ് ഓഫീസില്‍ നേടി.
ജനീലിയയും ഒരു പ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മലയാളിയായ ഗോപി കൃഷ്ണ വർമ്മ, അരോഷ് ദത്ത, സമ്വിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ഭൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രൻ മങ്കേഷ്‌കർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.