• പ്രണയരംഗം താനും സംവിധായകനും മാത്രമായി സ്വകാര്യമായി റിഹേഴ്സൽ ചെയ്യാൻ ആവശ്യപ്പെടുകയും, രാത്രി മദ്യപിച്ചെത്തി ഗസ്റ്റ് ഹൗസ് മുറിയുടെ വാതിലിൽ തട്ടുകയും ചെയ്തു.

കരിയറിന്‍റെ തുടക്കത്തില്‍ സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടി സ്വരാ ഭാസ്കര്‍. ഷൂട്ടിങിന്‍റെ തുടക്കത്തില്‍ സംവിധായകന്‍ അനാവശ്യമായി അടുക്കാന്‍ തുടങ്ങിയെന്നും  രാത്രിയില്‍ മദ്യപിച്ചെത്തി മുറിയുടെ വാതിലില്‍ തട്ടിയെന്നും സ്വരാ ഭാസ്കര്‍ പറഞ്ഞു. റിയാലിറ്റി ഷോയായ 'റൈസ് ആൻഡ് ഫോൾ 2'-ൽ സംസാരിക്കവെയാണ് നടിയുടെ തുറന്നു പറച്ചില്‍.  

ബോളിവുഡില്‍ ശ്രദ്ധ നേടിയ 'തനു വെഡ്സ് മനു' എന്ന ചിത്രത്തിന് തൊട്ടുപിന്നാലെ നടന്ന സംഭവങ്ങളാണ് നടി വെളിപ്പെടുത്തിയത്. സംവിധായകര്‍ക്ക് അഭിനേതാക്കളോട് സ്നേഹം വേണമെന്ന് പറഞ്ഞ് സൗന്ദര്യത്തെ പറ്റി കവിതകളയക്കുമായിരുന്നു. ഒരു ദിവസം പ്രണയരംഗം സ്വകാര്യമായി റിഹേഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. സംവിധായകനും താനും മാത്രമുള്ള റിഹേഴ്സലായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്യേശം. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ സംവിധായകനും ക്യാമറമാനും മദ്യപിച്ചിരിക്കുന്നതാണ് കണ്ടതെന്നും സ്വരാ ഭാസക്കര്‍ പറഞ്ഞു. 

പിന്നാലെ രാത്രി വൈകി മദ്യപിച്ചെത്തിയ സംവിധായകന്‍ താമസിച്ചിരുന്ന മുറിയുടെ വാതിലിൽ വന്ന് നിരന്തരം തട്ടുകയെന്നും നടി പറഞ്ഞു. വാതിൽ തുറന്നപ്പോൾ ആടിയുലഞ്ഞു നിന്ന് കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടു. നിങ്ങളെ എനിക്ക് കെട്ടിപ്പിടിക്കാൻ കഴിയില്ല, ഭയപ്പെടുത്തുകയാണെന്ന് മുഖത്തുനോക്കി പറഞ്ഞാണ് അന്ന് സാഹചര്യത്തെ നേരിട്ടതെന്നും സ്വര ഭാസക്കര്‍ പറഞ്ഞു. സംവിധായകന്റെയോ സിനിമയുടെയോ പേര് താരം വെളിപ്പെടുത്തിയിട്ടില്ല. 

ENGLISH SUMMARY:

Bollywood actor Swara Bhasker revealed a traumatic experience of harassment by a director during the early stage of her career following the success of 'Tanu Weds Manu'. Speaking on the reality show 'Rise and Fall 2', she shared that the director sent unsolicited poetic messages praising her appearance and insisted on a private rehearsal for a romantic scene with just the two of them. When she visited the guest house, she found the director and camera operator intoxicated, and later that night, the drunk director repeatedly knocked on her door demanding a hug. Swara confronted him directly, telling him she would not hug him and accusing him of frightening her, though she refrained from revealing the name of the director or the film.