Hyderabad, Feb 07 (ANI): Badminton Player Jwala Gutta with her husband Vishnu Vishal poses for a photo while planting a sapling as a part of the Green India Challenge, at GHMC park, in Hyderabad on Sunday. (ANI Photo)

Image Credit: ANI

പൊതുവേദികളില്‍ ക്ഷീണിച്ച മുഖവുമായി പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായതിന് പിന്നാലെ തന്‍റെ രോഗാവസ്ഥ വെളിപ്പെടുത്തി നടന്‍ വിഷ്ണു വിശാല്‍. ശരീരത്തിലെ രോഗപ്രതിരോധശേഷിയെ അപകടത്തിലായ അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് സമൂഹമാധ്യമമായ എക്സിലൂടെ താരം വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി താന്‍ ഈ രോഗവുമായാണ് ജീവിക്കുന്നതെന്നും ചിലപ്പോഴെക്കെ നിയന്ത്രണാതീതമായിപ്പോകുന്നുവെന്നും താരം തുറന്ന് പറയുന്നു. ആരാധകരുടെ സ്നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയെന്ന് പറഞ്ഞാണ് താരം എക്സില്‍ അവസ്ഥ വിവരിക്കുന്നത്.

'കമന്‍റുകളിലൂടെയും സന്ദേശങ്ങളിലൂടെയും നിങ്ങള്‍ കാണിച്ച സ്നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദി. അതുകൊണ്ട് തന്നെ നിങ്ങളോടിത് തുറന്ന് പറയണമെന്ന് ‍ഞാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ എന്‍റെ മുഖം വല്ലാതെ ക്ഷീണിച്ചിരുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവല്ലോ. കഴിഞ്ഞ മൂന്നാല് വര്‍ഷമായി ഓട്ടോ ഇമ്യൂണ്‍ രോഗബാധിതനാണ് ഞാന്‍. അതിനുള്ള മരുന്ന് കഴിക്കുന്നുണ്ട്. അതിനാവട്ടെ പ്രകടമായ ചില പാര്‍ശ്വഫലങ്ങളുമുണ്ട്. പക്ഷേ ആരോഗ്യം സംരക്ഷിക്കാന്‍ മരുന്ന് കഴിക്കേണ്ടതുണ്ട്. വയ്യാതിരുന്നിട്ടും ഗാട്ട ഗുസ്തി 2 ന്‍റെ പ്രമോഷന് ഞാനെത്തുന്നത് അതെന്‍റെ കടമ കൂടി ആയതിനാലാണ്. ആരോഗ്യം എത്രയും വേഗം മെച്ചപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ കൂടുതല്‍ കരുതലുള്ളവനായിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഒരുപാട് സ്നേഹത്തോടെ'- എന്നാണ് താരം കുറിച്ചത്. 

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി സ്വന്തം കോശങ്ങളെ തന്നെ ശത്രുവായി കരുതി ആക്രമിക്കുന്ന അവസ്ഥയാണ് താരത്തിന് കണ്ടെത്തിയ ഓട്ടോ ഇമ്യൂണ്‍ ഡിസീസ്. സാധാരണയായി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ബാക്ടീരിയ, വൈറസ് തുടങ്ങിയ ബാഹ്യ രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഓട്ടോ ഇമ്യൂണ്‍ രോഗം ബാധിച്ചവരില്‍ പ്രതിരോധ വ്യവസ്ഥയ്ക്ക് ആരോഗ്യമുള്ള കോശങ്ങളെയും അന്യ കോശങ്ങളെയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. ഇതോടെ സ്വന്തം അവയവങ്ങള്‍ക്കും കോശങ്ങള്‍ക്കുമെതിരെ ശരീരം ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. 

ജനിതക, പരിസ്ഥിതി, ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഓട്ടോ ഇമ്യൂണ്‍ രോഗം വരാനുള്ള കാരണങ്ങളായി കണക്കാക്കുന്നത്. കടുത്ത ക്ഷീണം, പേശീവേദനയും സന്ധി വീക്കവും, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരിക, ശരീരത്തിലാകെ ചുവന്ന് തടിക്കുക, മുടി കൊഴിച്ചില്‍ തുടങ്ങിയവയാണ് രോഗത്തിന്‍റെ ആദ്യഘട്ടത്തില്‍ പൊതുവായി കാണപ്പെടുന്നത്. 

ENGLISH SUMMARY:

Popular Tamil actor Vishnu Vishal has officially opened up about his ongoing battle with a chronic health condition after fans noticed his fatigued appearance at recent public events. Taking to his social media handle on X, the Gatta Kusthi star revealed that he has been living with an autoimmune disease for the past three to four years. He explained that the heavy medications prescribed to manage the condition carry prominent physical side effects that often reflect as exhaustion on his face. Despite facing these severe health fluctuations, the dedicated actor emphasized that he attended the promotional campaigns for his upcoming film Gatta Kusthi 2 out of pure professional responsibility. Autoimmune diseases typically occur when the body's immune system mistakenly targets and attacks its own healthy cells and tissues rather than external pathogens. While thanking his well-wishers for their overwhelming love and support, Vishnu expressed immense optimism regarding his recovery and vowed to focus heavily on restoring his physical well-being.