നടന്‍ രവി മോഹന്‍ (ജയം രവി) ഗായിക കെനീഷയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ഭാര്യ ആരതിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഇരുവരും ഒന്നിച്ച് പൊതുവേദികളിലെത്തുകയും സൗഹൃദത്തെ കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ കെനിഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോകളും പിന്നാലെയിട്ട കുറിപ്പുമാണ് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുന്നത്. താന്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നതായും ഏറ്റവും ഒടുവിലത്തെ കുറിപ്പില്‍ കെനിഷ വ്യക്തമാക്കി. രവി മോഹനുമായുള്ള സൗഹൃദം പരസ്യമാക്കിയതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണം കെനിഷയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
15 വര്‍ഷം നീണ്ട വിവാഹ ബന്ധം 2024ലാണ് രവിമോഹന്‍ അവസാനിപ്പിച്ചത്. എന്നാല്‍ സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് താന്‍ രവി ബന്ധം ഉപേക്ഷിച്ച വിവരം അറിഞ്ഞതെന്നായിരുന്നു ആരതിയുടെ മറുപടി. വിഷയം പിന്നാലെ കോടതിയിലെത്തി. കഴിഞ്ഞ ദിവസം മീന്‍കുലതി ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തിന് കെനീഷ പരിപാടി അവതരിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ രവിയും എത്തിയിരുന്നു. ഇതിന് പിന്നാലെ ആരതിയുടെ പോസ്റ്റില്‍ കെനിഷ കമന്‍റ് ചെയ്തതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍ തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താന്‍ കമന്‍റിട്ടിട്ടില്ലെന്നും കെനിഷ വ്യക്തമാക്കുകയും ചെയ്തു.
'ജനങ്ങളും, സിനിമ മേഖലയിലുള്ളവരും,വിധികര്‍ത്താക്കളും അദ്ദേഹത്തെ സ്നേഹിക്കുന്നവരും വെറുക്കുന്നവരും കളിയാക്കുന്നവരും അദ്ദേഹത്തിന് മേല്‍ അവകാശം സ്ഥാപിക്കുന്നവരുമെല്ലാം അറിയാന്‍.. അദ്ദേഹം ഇനി നിങ്ങളുടേത് മാത്രമാണ്' എന്നായിരുന്നു ബ്രേക്കപ്പിന് സമാനമായ കെനിഷയുടെ കുറിപ്പ്. 'കൂടുതല്‍ വിശദീകരണങ്ങളില്ല. പ്രതിരോധങ്ങളും, യുദ്ധങ്ങളും. നല്ല മനുഷ്യര്‍ക്ക് ഒരവസരവും പിന്തുണയുമെല്ലാം ലഭിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയായിരുന്നു ഞാന്‍. പക്ഷേ, ഈ ഇടം നുണയന്‍മാര്‍ക്കും വഞ്ചകര്‍ക്കും, തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കും കവര്‍ച്ചക്കാര്‍ക്കും മാത്രമുള്ളതാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയിരുന്നു'- എന്നായിരുന്നു കെനിഷയുടെ വാക്കുകള്‍. സമാധാനത്തോടെയും സ്നേഹത്തോടെയും പൂര്‍ണമായും രവിെയ ഉപേക്ഷിക്കുന്നുവെന്നും നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. സമൂഹമാധ്യമങ്ങളും സംഗീതവും തെറപ്പിയും താന്‍ ഉപേക്ഷിക്കുകയാണെന്നും കെനിഷ കുറിച്ചു. താന്‍ ചെന്നൈ വിടുകയാണെന്നും സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. രവിയുമായി താന്‍ ഒരു ഹീലര്‍ എന്ന നിലയ്ക്കാണ് ആദ്യം പരിചയപ്പെട്ടതും ബന്ധമുണ്ടായതെന്നും അത് പിന്നീട് സൗഹൃദമായി വളര്‍ന്നുവെന്നുമായിരുന്നു അവര്‍ വെളിപ്പെടുത്തിയിരുന്നത്.
'പറയേണ്ടതിലേറെയും ഞാന്‍ പറഞ്ഞുകഴിഞ്ഞു. അതില്‍ മിക്കതും അനാവശ്യവുമായിരുന്നു. സ്നേഹത്തോടെയാണ് ഞാന്‍ ഇതിലേക്ക് കടന്നുവന്നത്. നിശബ്ദമായി ഇറങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നു. ചില സ്ഥലങ്ങള്‍ വല്ലാതെ ശബ്ദമുഖരിതവും താന്‍പോരിമയും മുന്‍വിധികളും കെട്ടുകഥകളും നിറഞ്ഞതാണ്. നല്ലതിനൊന്നും അവിടെ ശ്വസിക്കാന്‍ പോലുമുള്ള ഇടമുണ്ടാകില്ല. അങ്ങനെയുണ്ടാകുമ്പോള്‍ സ്നേഹം സ്വീകരിക്കപ്പെടാതെ വരും. ലോകം കല്‍പ്പിച്ചുവച്ച കഥയിലായ ഒരാളെ സംരക്ഷിക്കാന്‍ എന്നെത്തന്നെ ഞാന്‍ നല്‍കി. പക്ഷേ ഇപ്പോള്‍ എനിക്ക് ചിലതൊക്കെ വ്യക്തമാകുന്നുണ്ട്' എന്നായിരുന്നു കെനിഷയുടെ ഒടുവിലത്തെ കുറിപ്പ്.
കെനീഷയുടെ കുറിപ്പിനും വിവാദങ്ങള്‍ക്കും പിന്നാലെ ഖുശ്ബുവും സമൂഹമാധ്യമത്തില്‍ ഒളിയമ്പെന്ന് തോന്നിപ്പിക്കുന്ന കുറിപ്പ് പങ്കുവച്ചു. 'നിങ്ങളുടേതല്ലാത്തത് ഒന്നും എടുക്കരുതെന്ന് ബൈബിളില്‍ പറയുന്നുണ്ട്. നിങ്ങളുടെ പ്രവര്‍ത്തികളാണ് നിങ്ങളെ വെളിവാക്കുന്നത്. വിശ്വാസവഞ്ചന ചിലര്‍ കാണിക്കുന്നതില്‍ എനിക്ക് അതിശയമില്ല. വഞ്ചന അവരുടെ ഡിഎന്‍എയിലുള്ളതാണെന്ന് അവര്‍ തെളിയിക്കുന്നുണ്ട്. ആളുകള്‍ അവരുടെ തനിനിറം കാണിക്കുന്നതില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നിഴലുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവരെയാണ് പറയാനുള്ളത്. നിങ്ങളുടെ തിരഞ്ഞെടുപ്പിന് അതിന്‍റെ പരിണിതഫലങ്ങളുണ്ടാകും. ആ മുറിവുകള്‍ ജീവിതകാലം നിലനില്‍ക്കുകയും ചെയ്യും. നിഷ്കളങ്കമായ ഹൃദയവും ശുദ്ധമായ മനസാക്ഷിയുമുള്ളവര്‍ക്ക് ദൈവം സമീപസ്ഥനായിരിക്കും എന്നും ബൈബിള്‍ പറയുന്നു എന്നായിരുന്നു ഖുശ്ബുവിന്‍റെ പോസ്റ്റ്. ഇത് ആരതി ലൈക്ക് ചെയ്യുകയും ചെയ്തു.