നടി ദീപിക പദുക്കോൺ വീണ്ടും അമ്മയാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം ദീപികയും രൺവീറും തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. പിന്നാലെ പഴയ അഭിമുഖങ്ങളിൽ ദീപിക കുട്ടികളെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ചർച്ചയാവുകയാണ്.

പോസ്റ്റീവ് പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റും പിടിച്ചിരിക്കുന്ന മകള്‍ ദുവയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഗർഭിണിയാണെന്ന് താരം അറിയിച്ചത്. 2017ൽ രാജീവ് മസന്ദുമായുള്ള ഒരു അഭിമുഖത്തിലാണ് കുട്ടികളൊടുള്ള ഇഷ്ട്ടം ദീപിക വെളുപ്പെടുത്തിയിരുന്നത്. മരിക്കുന്നതിന് മുമ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന ചോദ്യത്തിനായിരുന്നു ദീപികയുടെ മറുപടി.

'മരിക്കുന്നതിന് മുമ്പ് എനിക്ക് ചെയ്യേണ്ട ഒരു കാര്യം ധാരാളം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്നതാണ്. അതാണ് എനിക്ക് വേണ്ടത്' എന്നായിരുന്നു ദീപികയുടെ മറുപടി. 'ഞാൻ ഒരു നടിയല്ലായിരുന്നെങ്കിൽ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. പക്ഷേ, എനിക്ക് ചുറ്റും  മൂന്ന് കൊച്ചുകുട്ടികൾ ഉണ്ടാകുമായിരുന്നു. സന്തോഷകരമായ ഒരു കുടുംബം. അതിനൊപ്പം ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെ തുടരുകയും ചെയ്തേനെ' എന്നും ദീപിക പറഞ്ഞിരുന്നു. 

കാൻ ഫിലിം ഫെസ്റ്റിവലിനിടെ സംസാരിക്കവേയും ഇതേ ആഗ്രഹം ദീപിക പ്രകടിപ്പിച്ചിരുന്നു. 70 വയസുള്ള തന്റെ ജീവിതത്തെ എങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിന്,  'കടൽ കാണാവുന്ന രീതിയിൽ ഒരു ചെറിയ വീട്, ധാരാളം കുട്ടികളും പേരക്കുട്ടികളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നല്ലതും സന്തോഷകരവും സമാധാനപരവുമായ ഒരു ജീവിതം മാത്രം' എന്ന് താരം പറഞ്ഞു.

2018 നവംബർ 14 നാണ് ദീപികയും രൺവീറും വിവാഹിതരായത്. ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024 സെപ്റ്റംബർ 8 നാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും മകൾ ദുവാ പദുകോണിനെ സ്വീകരിച്ചത്. 2013 ല്‍ രാം ലീലയുടെ ഷൂട്ടിങ് സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. 2015 ല്‍ രഹസ്യമായാണ് വിവാഹ നിശ്ചയം നടന്നത്. പിന്നീട് ഇറ്റലിയിലെ ലേക്ക് കോമോയില്‍ നടന്ന ഗംഭീര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

ENGLISH SUMMARY:

Deepika Padukone is expecting her second child, which was announced by her and Ranveer Singh on Instagram. This news has reignited discussions about her past interviews where she expressed her strong desire to have many children and envisioned a happy family life.