തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭു യുഎസില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. കുറച്ചുകാലമായി സാമന്തയുടെ പേരിനൊപ്പം ചേര്‍ത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമോരും ഒപ്പമുണ്ട്. അവധിക്കാല യാത്രയിൽ നിന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുത്തത്. തെരുവിലൂടെ സാമന്തയെ ചേര്‍ത്തുപിടിച്ച് നടന്നുവരുന്ന രാജിന്‍റെ ചിത്രമാണ് സാമന്ത പങ്കുവെച്ചത്.
രാജും സാമന്തയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ രാജിന്‍റെ വാക്കുകള്‍ പ്രചോദനമായെന്ന് സാമന്ത ഒരിക്കല്‍ പറഞ്ഞിരുന്നു. പിന്നീട് സാമന്ത ആദ്യമായി നിര്‍മിച്ച ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളില്‍ രാജ് പങ്കെടുത്തപ്പോഴും ഗോസിപ്പുകള്‍ വന്നിരുന്നു. യുഎസ്സിലെ ഡിട്രോയിറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് സാമന്ത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.അതേസമയം രാജിന്‍റെ മുന്‍ ഭാര്യ ശ്യാമിലി ഡെ പങ്കുവെച്ച സ്റ്റോറികളും സാമന്തയുടെ ഫൊട്ടോകളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുകയാണ്. 'ജീവിതത്തിലെ സുവര്‍ണ നിയമം' എന്ന തലക്കെട്ടിലാണ് ശ്യാമിലി ചില വാചകങ്ങള്‍ പോസ്റ്റ് ചെയ്തത്.
'ബ്രാഹ്‌മണിസം: ഇത് കടമയുടെ ആകെ തുകയാണ്. നിങ്ങള്‍ക്ക് വേദനിക്കുന്ന കാര്യം ഒരാള്‍ ചെയ്താല്‍, അതേകാര്യം നിങ്ങള്‍ മറ്റുള്ളവരോട് ചെയ്യരുത്. ബുദ്ധിസം: നിങ്ങളെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരോട് ചെയ്യരുത്.' എന്നെല്ലാമാണ് ശ്യാമിലി ഡെ പങ്കുവെച്ച സ്റ്റോറിയിലുള്ളത്. ഇതാദ്യമായല്ല ശ്യാമിലി ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. മുന്‍പും സാമന്ത രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴും ശ്യാമിലി സമാനമായ പോസ്റ്റുകള്‍ പങ്കുവെച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വെബ് ഷോകളിൽ പതിവായി സഹകരിച്ചതിന് ശേഷമാണ് സാമന്തയും രാജും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹം ആരംഭിച്ചത്.