TOPICS COVERED

നടനും ടിവികെ നേതാവുമായ വിജയ്ക്ക് പിറന്നാളാശംസ നേര്‍ന്നുള്ള  തൃഷയുടെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വീണ്ടും ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത കുറച്ചുനാളായി പ്രചാരത്തിലുണ്ട്. എന്നാല്‍ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കാറുള്ള വിജയ് ഒരിക്കലും തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ ഇരുവരെയും ഒരുമിച്ച് കാണുമ്പോഴേല്ലാം ഇത്തരം വാര്‍ത്തകള്‍ക്ക് ചൂടുപിടിക്കുക പതിവാണ്. ഇപ്പോള്‍ വിജയുടെ 51-ാം പിറന്നാളിന് തൃഷ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 

തൃഷ അടുത്തിടെ വാങ്ങിയ വളർത്തുനായ ഇസ്സിയെ  തനിക്കൊപ്പമിരുന്ന് വിജയ് ഓമനിക്കുന്ന ചിത്രമാണ് തൃഷ പങ്കുവെച്ചത്. ‘ഏറ്റവും മികച്ചയാൾ’ എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഒരു ഹ​ഗ് ഇമോജിയും ഒപ്പം ചേർത്തിട്ടുണ്ട്. ചിത്രം നിമിഷനേരം കൊണ്ട് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തു. ‘ക്യൂട്ടീസ്’, ‘ലവ്ലി കപ്പിള്‍’ എന്നൊക്കെയാണ് ചിത്രത്തിന് ആരാധകരുടെ കമന്‍റുകള്‍. എന്നാല്‍ പോസ്റ്റിനെ മറ്റൊരു രീതിയില്‍ കണ്ട ചിലരാണ് നെഗറ്റീവ് കമന്‍റുകള്‍ കൊണ്ട് പ്രതികരിച്ചത്. ‘ ഇത് ഔദ്യോഗികമാക്കുകയാണോ?’ എന്നും ‘എന്തിനാണ് ഇത് പോസ്റ്റ് ചെയ്തത്’ എന്നും വിജയുടെ ഭാര്യയെ ദേഷ്യം പിടിപ്പിക്കാന്‍ ശ്രമിക്കുകയാണോ എന്നുമൊക്കെയായിരുന്നു ചിലരുടെ കമന്‍റുകള്‍. 

ഗില്ലി, ലിയോ, തിരുപ്പാച്ചി, ആതി, കുരുവി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഒരുമിച്ചഭിനയിച്ച വിജയും തൃഷയും വെള്ളിത്തിരയിലെ സൂപ്പര്‍ഹിറ്റ് ജോഡികളാണ്. വിജയുടെ ‘ദി ഗോട്ടി’ലും തൃഷ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്.1999 ൽ സംഗീതയെ വിവാഹം ചെയ്ത വിജയ്ക്ക് സഞ്ജയ്, ദിവ്യ എന്നീ രണ്ട് മക്കളാണ്.  വിജയുടെ 50-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് തൃഷ ഒരു ലിഫ്റ്റ് സെൽഫി പോസ്റ്റ് ചെയ്തപ്പോഴാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ ആദ്യം ഉയർന്നത്.

ENGLISH SUMMARY:

Actress Trisha's birthday post for actor and TVK leader Vijay has once again sparked gossip on social media. Rumors about a romantic relationship between the two have been circulating for some time. However, Vijay, who values his privacy greatly, has never spoken about their relationship. Still, whenever they are seen together, such rumors tend to resurface. Now, the photo and note shared by Trisha on Vijay’s 51st birthday have reignited discussions once again