Image: Screenshot from Trailer
കമല്‍ഹാസന്‍റെ പുതിയ സിനിമ തഗ്ലൈഫിന് കര്‍ണാടകയില്‍ നിരോധനം. ഭാഷാ വിവാദത്തില്‍ കമല്‍ഹാസന്‍ മാപ്പുപറയില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് തീരുമാനം. ജൂണ്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ വ്യക്തമാക്കി.
'നേരത്തെയും ഇത്തരത്തിലുള്ള ഭീഷണി തനിക്കുനേരെ ഉണ്ടായിട്ടുണ്ട്. പക്ഷേ സ്നേഹം മാത്രമാകും എപ്പോഴും വിജയിക്കുക. തന്‍റെ സ്നേഹം സത്യമാണെന്നും പ്രത്യേക അജന്‍ഡയുള്ളവര്‍ക്ക് മാത്രമേ അതില്‍ സംശയം തോന്നുകയുള്ളൂവെന്നും' അന്ത്യശാസനം തള്ളി കമല്‍ വ്യക്തമാക്കിയിരുന്നു. 'കന്നഡ ഭാഷയ്ക്കും ജന്‍മം നല്‍കിയത് തമിഴാണെ'ന്നായിരുന്നു കമലിന്‍റെ പ്രസ്താവന.
എന്നാല്‍ ഇത് ശരിയല്ലെന്നും കന്നഡിഗരെ അപമാനിക്കുന്ന വാക്കുകളാണെന്നും വലിയ വിവാദം കര്‍ണാടകയില്‍ ഉയര്‍ന്നു. ഇതോടെയാണ് പല കന്നഡ ഗ്രൂപ്പുകളും കമലിന്‍റെ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമല്‍ മാപ്പു പറയണമെന്നും മാപ്പു പറഞ്ഞില്ലെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നും ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് എം.നരസിംഹലു നേരത്തെ വ്യക്തമാക്കിയിരുന്നു.