മോഹന്‍ലാല്‍ നായകനായെത്തുന്ന തുടരും എന്ന ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. 17 ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രം കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇപ്പോഴിതാ ലാലേട്ടന്‍റെ അഭിനയത്തെക്കുറിച്ച് വാചാലരാകുന്ന പോസ്റ്റുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ലാലേട്ടന്‍ വെറുമൊരു നടന്‍ അല്ലെന്നും കേരളത്തിന്‍റെ സ്വത്ത് ആണെന്നുമൊക്കെയുമാണ് കമന്‍റുകള്‍. തുടരും സിനിമയുടെ കഥയെ തന്നെ മാറ്റി മറച്ചത് വില്ലനാണെന്നും രണ്ടുപേരും ഉള്‍ക്കൊള്ളുന്ന ഇമോഷന്‍സ് പ്രക്ഷകമനസില്‍ കൊത്തിയിട്ടതുപോലെ കിടക്കുമെന്നുമാണ് പ്രക്ഷകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിക്കുന്നത്.
ഒന്നാം ദിനം 32 ലക്ഷവും രണ്ടാം ദിനം 60 ലക്ഷവുമാണ് ചിത്രം തമിഴ്നാട്ടില്‍ നിന്ന് നേടിയത്. തമിഴില്‍ ‘തൊടരും’ എന്ന പേരിലാണ് ചിത്രം റിലീസിനെത്തിയത്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെയാണ് ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
ശോഭന,ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്