തുടരും എന്ന ചിത്രത്തിലെ കൊണ്ടാട്ടം എന്ന ഗാനമാണ് സോഷ്യലിടത്ത് തരംഗം തീര്‍ക്കുന്നത്.യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയ ഗാനത്തിലെ ലാലേട്ടന്‍റെ നൃത്തച്ചുവടുകള്‍ക്ക് നിറഞ്ഞ കയ്യടി.ഈ നേരവും കടന്നു പോകും..ഓരോ നിമിഷവും ആനന്ദകരമാക്കുക എന്ന് പറയാതെ പറയുന്നൊരു വിഡിയോയും വൈറലാണ്. റീലുകളില്‍ തരംഗം തീര്‍ക്കുന്ന ഒരു ജാപ്പനീസ് കുടുംബം ഇത്തവണ ഞെട്ടിച്ചിരിക്കുന്ന് ഒരു തമിഴ് പാട്ടുപാടിയാണ്. ലക്ഷക്കണക്കിന് ആളുകളാണ് റീല് ഇതിനോടകം കണ്ടുകഴിഞ്ഞത്. സ്കൈ ഡൈവിങ് കുറച്ചധികം അപകടകരമാണ് അതേസമയം തന്നെ കൗതുകകരവും..ഒരു സംഘം സ്കൈ ഡൈവേഴ്സ് ആകാശത്തൊരുക്കിയ അല്‍ഭുതക്കാഴ്ച്ചയും ശ്രദ്ധനേടുകയാണ്. കാണാം സോഷ്യല്‍ ലോകത്തെ വൈറല്‍ കാഴ്ച്ചകള്‍.