നമ്മള്‍ പരമപ്രധാനമായ ഒരു തീരുമാനം എടുത്തു. എന്നതാന്നു വച്ചാ, തിരുവാ എതിര്‍വായുടെ മുന്‍ എപ്പിസോഡുകള്‍ നിരവധിയുണ്ട്. 1610 എണ്ണം ഇങ്ങനെ പിന്നില്‍ കിടക്കുവാ. അതൊക്കെ ഒന്ന് ജനങ്ങളിലേയ്ക്ക് എത്തിക്കണം. അതിനായി 140 നിയമസഭാ മണ്ഡലങ്ങളിലും നേരിട്ട് പോകാന്‍ പോവുകയാണ്. വെറുതെ അങ്ങ് പോകുവല്ല. ഒരു ബസിലാണ് പോക്ക്. ആ ബസില്‍ നമ്മള്‍ ഒരു ടിവിയൊക്കെ സെറ്റു ചെയ്യും. സഞ്ചരിക്കുന്ന തിയേറ്റര്‍. എന്നിട്ട് ജനങ്ങളുടെ അടുത്ത് ചെന്ന് ആ ബസ് നിര്‍ത്തിയിട്ട് ആളെ കയറ്റി മുന്‍ എപ്പിസോഡുകള്‍ കാണിക്കും. ഞാനും ടികെ സനീഷും ഞങ്ങളുടെ മീറ്റിങ്ങൊക്കെ ഇനി കുറച്ചുനാള് കൂടുന്നത് ആ കെഎസ്ആര്‍ടിസി ബസിലായിരിക്കും
അതാണ്. വിലക്കില്ല. പിണറായിയെ വിലക്കാന്‍ ആരേലും തയാറാകുമോ. ഇന്ദ്രചന്ദ്രന്മാര്‍ക്ക് നടുവിലൂടെ പോയി. പിന്നാ ഈ ഗട്ടര്‍ റോഡിലൂടെ. സത്യത്തില്‍ മുഖ്യന് പോകാന്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസുകള്‍ കൊടുക്കണം. എന്നിട്ട് അതിന്‍റെ മുന്നില്‍ മിന്നല്‍ പിണറായി എന്ന് എഴുതണം. അല്ലെങ്കില്‍ സാധാ ബസാണെന്നു കരുതി ചാടിക്കയറുന്ന സാധാരണ യാത്രക്കാരന് കടക്ക് പുറത്ത് എന്നൊക്കെ കേള്‍ക്കേണ്ടിവരും. അപ്പോ പറഞ്ഞുവന്നത് നമ്മടെ യാത്രയുടെ കാര്യമാണ്. വിഡിയോ കാണാം