
കേരളത്തിലെ ബിജെപിക്ക് ഏറ്റവും ഒടുവില്‍ വീണുകിട്ടിയ സുവര്‍ണാവസരമാണ് പൂഞ്ഞാറുകാരന്‍ പി.സി. ജോര്‍ജ്. ആളത്ര വെടിപ്പല്ലെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പി.സി. വായ തുറന്നാല്‍ ബിജെപിക്ക് ആഘോഷിക്കാന്‍ ഈയടുത്ത കാലത്ത് ഓരോന്നായി കിട്ടുന്നുണ്ട് എന്നതാണ് സത്യം. ജോര്‍ജ് പച്ചയ്ക്ക് വര്‍ഗീയത പ്രസംഗിച്ചു. അത് ബിജെപിക്ക് സുഖിക്കുകയും ചെയ്തു. പക്ഷേ എന്തുണ്ടായി, കേസുണ്ടായി. പിന്നെ ജാമ്യം കിട്ടി. വീണ്ടും കേസായി. ജാമ്യം നിഷേധിച്ചു, അപ്പോഴാണ് പി.സി ജോര്‍ജിനെ കാണാതായത്.
ഒരു വലിയ അശ്ലീലത്തില്‍ നിന്ന് കേരളം രക്ഷപ്പെട്ട മണിക്കൂറുകളായിരുന്നു ആ ഒളിവ് ജീവിതം. ആദ്യ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് എപ്പോ വിളിച്ചാലും വിളികേള്‍ക്കാന്‍ പാകത്തിലായിരുന്ന പി.സി. ഈ കേസില്‍ അത്ര പാകത്തിലല്ലായിരുന്നു. കാരണം ജയിലില്‍ കിടക്കാന്‍ ആരാണ് ഇഷ്ടപ്പെടുക. അവസാനം പി.സി. ജോര്‍ജ് അറസ്റ്റിലുമായി. ഇനി എന്തൊക്കെ പൂരം കാണേണ്ടിവരും? കാണാം തിരുവാ എതിർവാ.