അങ്ങനെയിപ്പോ മഹാരാഷ്ട്രയില്‍ 'അതിവേഗ' വികസനം വരണ്ട; കേരളം തന്നെ നമ്പര്‍ വണ്‍

ഈ നാട്ടില്‍ ഒരു പ്രശ്നമേ ഇപ്പോഴുള്ളു. അത് അതിവേഗ റയില്‍പാത വേണയോ വേണ്ടയോ എന്ന കാര്യത്തില്‍ മലയാളി ഒരു തീരുമാനമെടുക്കണം. ഇനിയിപ്പ മലയാളികള്‍ പലരായി വേണം എന്നും വേണ്ട എന്നും വേണ്ടണം എന്ന് തീരുമാനിച്ചാലും കേരള ക്യാപ്റ്റനും മുഖ്യമന്ത്രിയുമായ പിണറായ വിജയന്‍ സഖാവ് വേണം എന്നു തീരുമാനിച്ച സ്ഥിതിക്ക് മറ്റ് തീരുമാനങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല. കാസര്‍കോട്ന്ന് നാലര മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തെത്തുക, തിരിച്ച് തിരുവനന്തപുരത്തൂന്ന് നാലര മണിക്കൂറോണ്ട് കാസര്‍കോട് എത്തുക. അങ്ങനെ അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തേരാപാര യാത്രചെയ്യുന്ന ദിവസം ഏകദേശം 80,000 മനുഷ്യരുള്ള ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ് ആ  ക്യാപറ്റന്‍ സ്വപ്നം കാണുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി സഖാവ് സോറി, ക്യാപ്റ്റന്‍ തന്നെയാണ് മുന്നിട്ടിറങ്ങുന്നത്.

പ്രതിപക്ഷത്തിന് ഇങ്ങനെ കുറെ ചോദ്യങ്ങളുണ്ട്. അല്ലെങ്കിലും ചോദ്യം ചോദിച്ച് ക്ലാസില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കുട്ടികളെ ആവറേജ് അധ്യാപകര്‍ക്ക് ഒട്ടും ഇഷ്ടം കാണില്ല. ക്യാപ്റ്റന്‍മാര്‍ക്ക് ഇഷ്ടമേ ഇല്ല. ഞങ്ങള്‍ മഹാരാഷ്ട്രയില്‍ അതിവേഗ റയില്‍പാതയെ എതിര്‍ക്കും. ഇവിടെ കേരളത്തില്‍ നടപ്പാക്കും. എന്തിനാണെന്നോ കേരളം നമ്പര്‍ വണ്‍ ആവാനാ. അങ്ങനെയിപ്പോ മഹാരാഷ്ട്രയില്‍ വികസനം വരണ്ട. വിഡിയോ കാണാം