ഒപ്പിട്ട ശേഷം ചില ഒപ്പിക്കൽ; ഗവർണറും നിയമനങ്ങളും..!

അപ്പോ തൊടങ്ങല്ലേ. കേരളസംസ്ഥാനത്ത് ഗവര്‍ണര്‍ നിയമനം കിട്ടി എത്തിയ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ ഇവിടുത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളെ ഒന്ന് ട്യൂണ്‍ ചെയ്യാനുള്ള ശ്രമത്തിലാണ്. നേരിട്ട് അതിലേക്ക് കടക്കാം. മുഖ്യമന്ത്രി പിണറായിയും സംഘവും ട്യൂണിനൊപ്പിച്ച് താളമിടുന്നുണ്ടെങ്കിലും ശരിയാവുമോ ഇല്ലെയോ എന്ന് നമുക്ക് നോക്കാം.

അതാണ്. എല്ലാം തികഞ്ഞതായി ആര്‍ക്കും അഭിപ്രായമില്ല. പക്ഷേ എല്ലാം വേണ്ടപോലെ തികയ്ക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇടയ്ക്ക് വച്ച് പക്ഷേ ഗവര്‍ണര്‍ ചെക്ക് വച്ചു. 

ഇതിപ്പോ സര്‍ക്കാര്‍ ചാന്‍സലര്‍ പോസ്റ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നൊന്നും ആരും പറഞ്ഞില്ല, പറയുകയുമില്ല. ഗവര്‍ണര്‍ ഒരു പഞ്ചിന് ഇട്ടതാവാനേ വഴിയുള്ളു. എന്നാ എടുത്തുകൊണ്ട് പോയിക്കോ എന്ന്. അത് വന്ന് എടുക്കാന്‍ പോകില്ലാന്ന് പുള്ളിക്ക് നല്ലപോലെ അറിയാം. പിന്നെ പിണറായിക്കാണെങ്കില്‍ സാധാരണഗതിയിലുള്ള ചൂടാകലോ മാസ് ഡയലോഗോ ഇവിടെ അടിക്കാനും പറ്റില്ല. രണ്ടും ഭരണഘടനാസ്ഥാപനങ്ങള്‍ ആയിപ്പോയി. അടുത്ത പൊതുപരിപാടിയില്‍ പ്രതീക്ഷിക്കാവുന്നതാണ്.

ഇത്രയും നല്ല ബന്ധത്തില്‍ പോകുന്നതിനിടയ്ക്കാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം വന്നത്. കേരളത്തില്‍ യോഗ്യരായവരെ കിട്ടാനില്ലാത്തതിനാല്‍ നിലവില്‍ വി.സി. ആയ ആളെ തന്നെ നിയമിക്കാന്‍ മന്ത്രി, ആര്, നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയില്ലേ, അവര് ഗവര്‍ണര്‍ക്ക് കത്തയച്ചു. നിയമലംഘനമാണ് കത്തയക്കലെന്ന് വിദഗ്ധര്‍ പറയുന്നെങ്കിലും ആളെ കിട്ടാതെ സര്‍വകലാശാല അനാഥമാവണ്ടല്ലോ എന്നുകരുതിയാവണം മന്ത്രി ബിന്ദു കത്തയച്ചത്. പ്രായം കഴിഞ്ഞിട്ടും വീണ്ടും മുമ്പത്തെ വി.സി. പിന്നീം വിസി ആയി. ഗവര്‍ണറാണെങ്കില്‍ അതില്‍ ഒപ്പിട്ടും പോയി. ഇപ്പോ ദേ കിടന്ന് കരയാണ്. അല്ല എന്തിനാണ് അന്ന് ഒപ്പിട്ടത്. അപ്പോ ഒന്നും തോന്നീലേ.

ആ റെസിഡന്‍റ്. ആ കഥ ഓര്‍മയില്ലേ. കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി പിണറായി അന്നിട്ട ഓമനപ്പേരാണ് അത്. 

ആ പ്രത്യേക സാഹചര്യം ഇതായിരുന്നു. പൗരത്വബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി. അന്നത് തന്നോട് പറഞ്ഞില്ലാന്നും പറഞ്ഞ് ഗവര്‍ണര്‍ പരാതിയോട് പരാതി. തന്‍റെ അനുമതി വാങ്ങാതെ ഈ പണിക്ക് പോകരുത് പോലും. അനാവശ്യചിലവെന്നുവരെ പറഞ്ഞുപോയി. മോദി സര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയമനത്തിന്‍റെ എല്ലാ സ്വഭാവവും അന്ന് അദ്ദേഹം പുറത്തെടുത്തു. അതാണ് ആ സാഹചര്യം. മറന്നുപോയവരെ ഒന്നുകൂടെ ഓര്‍മിപ്പിക്കുന്നു.

അത് കണ്ടല്ലോ. അന്നത്ത പ്രത്യേക സാഹചര്യം അതായിരുന്നു. പിന്നീട് വെടിയും പുകയും ഒക്കെ നിന്നു. ഗവര്‍ണര്‍ സഭാസമ്മേളനം വിളിച്ച് പൗരത്വബില്ലിനെതിരായ പ്രമേയം പാസാക്കാന്‍ വരെ നിന്നുകൊടുത്തു. ഇനി ഇപ്പോഴത്തെ പ്രശ്നത്തിലേക്ക് വരാം. കണ്ണൂരിന് വേണ്ടി ഒപ്പിട്ടിട്ട് ഇപ്പോ മാറ്റിപ്പറയുന്നതെന്തേ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അല്ല, അതെന്താണാവോ