മദ്യപാനവും ചീട്ടുകളിയും നിരോധിച്ച കോൺഗ്രസ്; ബുദ്ധിപരമായ നീക്കം..!

സാധാരണ നറുക്കെടുപ്പു കഴിഞ്ഞാല്‍ ഓണം ബംബര്‍ ആര്‍ക്കാണെന്ന് തീരുമാനമാകുന്നതാണ്. ഇക്കുറി നറുക്കെടുപ്പു കഴിഞ്ഞും ഒന്നിലധികം പേര്‍ അവകാശ വാദവുമായി നില്‍ക്കുകയാണ്. ഇനി ഇവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട നറുക്കെടുപ്പ് വേണ്ടിവരുമോ എന്നതാണ് സംശയം. അത് ലോട്ടറിയുടെ കാര്യം. അതിലും വലിയ ഭാഗ്യാന്വേഷണമാണ് കേരളത്തിലെ രാഷ്ട്രീയക്കാര്‍ നടത്തുന്നത്. ഏറ്റവും വലിയ വര്‍ഗീയ വാദി ആര് എന്ന് കണ്ടെത്താനുള്ള നറുക്കെടുപ്പ് ഉടന്‍ നടത്തേണ്ടിവരും. എന്തായാലും മല്‍സരരംഗത്ത് നിരവധി പേരുണ്ട്. അപ്പോ തുടങ്ങാുകയാണ്  തിരുവാ എതിര്‍വായുടെ ഇന്നത്തെ നറുക്കെടുപ്പ്

എങ്ങനെയാണ് സെമി കേഡറാകുക എന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം സംശയമുണ്ടായിരുന്നു. ആ എംഎം ഹസനൊക്കെ സംശയം മാറ്റാന്‍ ട്യൂഷനുവരെ പോകാന്‍ തയ്യാറെടുക്കുകയാണ്. അപ്പോളാണ് കെ സുധാകരന്‍ എന്ന ഏകാധിപതി സംശയ നിവാരണവുമായെത്തിയത്. അത്രക്കങ്ങ് കേഡറാകാതിരുന്നാ മതി. അതാണത്രേ സെമി കേഡര്‍. സിംപിള്‍. ഇതിനാണ് ഈ കോണ്‍ഗ്രസുകാര്‍ ഇത്രക്ക് കണ്‍ഫ്യൂഷനടിച്ചത്. എന്തായാലും സെമി കേഡറാകാനുള്ള ടിപിസുകള്‍ അഥവാ സെമികേഡര്‍ പരിഷ്കാരങ്ങള്‍ സുധാകരന്‍ പ്രഖ്യാപിച്ചു. തമ്മിലടി വെള്ളമടി എന്നിവ നിരോധിച്ചു എന്നതാണ് പ്രധാനം. ഫ്ലക്സുവയ്ക്കാം പക്ഷേ പടം പാടില്ല എന്നതാണത്രേ അടുത്തത്. മദ്യപാനം പുകവലി ചീട്ടുകളി എന്നിവ പാര്‍ട്ടി ഓഫീസുുകളില്‍ നിരോധിച്ചതായി സുധാകരന്‍ പ്രഖ്യാപിച്ചപ്പോളാണ് ഇത്രയും നാള്‍ എന്താണ് ആ ആപ്പീസുകളില്‍ നടന്നതെന്ന് മനസിലായത്. സെമി കേഡറാകാനുള്ള എളുപ്പവഴികള്‍ എന്ന കൈ്പപുസ്തകം സംസ്കാര സാഹിതി ഉടന്‍ പുറത്തിറക്കും

സാധാരണ ഒക്ടോബര്‍ രണ്ടിന് മാത്രം ഓര്‍ക്കാറുള്ള  ഗാന്ധിജിയെ ഇനിമുതല്‍ എല്ലാ ചടങ്ങിനും ക്ഷണിക്കാനും തീരുമാനമുണ്ട്. എന്നാല്‍ ഗാന്ധിയോടുള്ള സ്നേഹം കൊണ്ടാണ് എന്നുപറഞ്ഞ് നോട്ടുകള്‍ അനധികൃതമായി കളക്ട് ചെയ്യാന്‍ പാടില്ലത്രേ. ഗതാഗത തടസമുണമടാക്കുന്ന പ്രകടനങ്ങള്‍ നിരോധിച്ചു. അത് നന്നായി.  സമരങ്ങള്‍ക്കായി നിലവിലെ സാഹചര്യത്തില്‍ ആളെക്കൂട്ടല്‍ പണിയാണ് എന്ന് തിരിച്ചറിഞ്ഞുള്ള ബുദ്ധിപരമായ നീക്കമാണത്.   ഫ്ലക്സില്ലാത്ത, ഖദര്‍ പോക്കറ്റില്‍ ഗാന്ധിയില്ലാത്ത വല്ലാത്തൊരു ജീവിതമാകും ഇനി കോണ്‍ഗ്രസിന്‍റേത്. പഠന ക്ലാസില്‍ പുതിയ വിവാദ ജില്ലാ പ്രസിഡന്‍റുമാര്‍ പഠിപ്പീരു തുടങ്ങിയിട്ടുണ്ട്