സല്യൂട്ട് മോഹി; സർവോപരി ആക്ഷൻ ഹീറോ; ബഹുമാനം വാങ്ങിയ കഥ..!

ലോകത്തെ സകല സല്യൂട്ട് മോഹികള്‍ക്കും നല്ല നമസ്കാരം പറഞ്ഞുകൊണ്ട് തുടങ്ങുകയാണ്. ഇന്നത്തെ എപ്പിസോഡില്‍ പലയിടത്തായി സല്യൂട്ട് വിതരണം ഉണ്ടായിരിക്കുന്നതാണ്.  വേണ്ടവര്‍ കിട്ടി ബോധിച്ചോണം. സിറോസ് കോപ്പി. അങ്ങനെയാണ് അറബിക്കഥ സിനിമയിലെ ചൈനക്കാരി നായിക ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയെ പറയുന്നത്. ഇന്നാരുന്നെങ്കില്‍ അവര്‍ ഈ നടനെ സല്യൂട്ട് ഗോപി എന്നു വിളിച്ചേനേ. തൃശൂര്‍ സുരേഷ് ഗോപിക്ക് സൂപ്പര്‍ഹിറ്റ് നാടാണ്. അവിടെ എന്നുവന്നിറങ്ങിയാലും പുള്ളി ബോക്സ് ഓഫീസ് തൂത്തുവാരും. കടുവാക്കുന്നേല്‍ കുറുവച്ചനായും കാവലനായുമൊക്കെ ഷൂട്ടിങ് ലൊക്കേഷനില്‍ തിരക്കിലായിരുന്നു സുരേഷ് ഗോപി. ഈ പടങ്ങിളിലൊന്നും പുള്ളി പൊലീസല്ല. അതുകൊണ്ടുതന്നെ നായകന്‍റെ ഹീറോയിസം കാരണം അത്യാവശ്യം പൊലീസുമായി തെറ്റാന്‍ ഇടവന്നിട്ടുണ്ടാകും. അതിനിടക്കാണ് ലൊക്കേഷനൊക്കെ വിട്ട് ഒന്നിറങ്ങിയത്. അപ്പോള്‍ അതാ ഒരു പൊലീസുകാരന്‍ തന്‍റെ ബഹുമാനിക്കാതെയിരിക്കാന്‍ ശ്രമിക്കുന്നു. രാജ്യസഭാ എംപിയും സര്‍വ്വോപരി ആക്ഷന്‍ ഹീറോയുമായ സുരേഷ് ഗോപി പിന്നെ തകര്‍ത്തഭിനയിച്ചു. കാണാം തിരുവാ എതിര്‍വാ.