നേതാക്കള്‍ സദസ്സിലിരുന്ന് കണ്ട ആദ്യ പരിപാടി: കോണ്‍ഗ്രസ് വിസ്മയം..!

തിരുവാ എതിര്‍വായില്‍ ആദ്യം തന്നെ പ്രേക്ഷകരെ ഒരു ഉദ്ഘാടനച്ചടങ്ങിലേക്ക് കൊണ്ടുപോവുകയാണ്. കോവിഡ് കാലമൊക്കെ ആയതുകൊണ്ട് ആഘോഷപരിപാടികള്‍ വല്ലാതെയില്ല. ഉള്ളത് വച്ച് നമുക്കൊരു ആഘോഷം സംഘടിപ്പിക്കാം സ്വാഗതം. കണ്ണൂരിലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിലേക്ക്. പരിപാടിയില്‍ കെ. സുധാകരനും വി.ഡി. സതീശനും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ളവര്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് ചടങ്ങിനെ ആഘോഷമയമാക്കിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചോ എന്നുവരെ തോന്നി. അപ്പോഴാണ് രാഹുല്‍ ഗാന്ധിയൊക്കെ ഡല്‍ഹിയില്‍ നിന്ന് ഓണ്‍ലൈനായി ഉദ്ഘാടനം നടത്തുമ്പോള്‍ ഞങ്ങളും ഓണ്‍ലൈനായി വരാമെന്ന് ഇരുവരും തീരുമാനിച്ചത്. ഓണ്‍ ആയിരുന്നു എന്നേയുള്ളു. ഒന്നും മിണ്ടാനൊന്നും പോയില്ല. അല്ലെങ്കിലും ഇങ്ങനെ മറഞ്ഞിരുന്ന് വല്ലതും വിളിച്ചുപറയുന്നതിനോട് പണ്ടേ താല്‍പര്യമില്ല. നേരിട്ട് മുഖത്ത് നോക്കി ഉള്ളകാര്യം പറയാനേ താല്‍പര്യമുള്ളു. എന്തൊക്കെ പറഞ്ഞാലും വേദിയിലെ ഇരിപ്പിടങ്ങളില്‍ തിക്കും തിരക്കും കൂട്ടി കസേര തികയാതെ നില്‍ക്കുന്ന നേതാക്കളൊക്കെ സദസ്സില്‍ ഇരുന്നു പരിപാടി കാണുന്ന ആദ്യത്തെ കോണ്‍ഗ്രസ് പരിപാടിയായി ചരിത്രത്തില്‍ രേഖപ്പെടുത്തും കണ്ണൂരിലെ ഡിസിസി കെട്ടിടോദ്ഘാടനം. വിഡിയോ കാണാം