നാട്ടുകാര്‍ക്കിപ്പോ പൊലീസ് ‘പേടിസ്വപ്നം’; പിണറായിക്കാലത്തെ മഹാസംഭവം..!

മൃദു ഭാവേ ദൃഢ കൃത്യേ... കേട്ടിട്ടില്ലേ. കണ്ടുകാണും. കേരള പൊലീസിന്‍റെ ആപ്തവാക്യമാണ്. ഇതിന്‍റെ അര്‍ഥം ഇങ്ങനെയാണ്, വളരെ മൃദുലമായ ഭാവത്തോടെ എന്നുവച്ചാല്‍ വളരെ സൗമ്യമായി മനുഷ്യത്വപരമായി പെരുമാറുകയും എന്നാല്‍ അതേസമയം ഉത്തരവാദിത്തങ്ങള്‍ വളരെ ഉറച്ച ബോധ്യത്തോടെ വിട്ടുവീഴ്ചയില്ലാതെ ചെയ്യുന്നവരും ആണെന്നാണ്. ആപ്തവാക്യം പക്ഷേ ഹിന്ദിയിലൊക്കെയാണ് എഴുതിയിരിക്കുന്നത്.  മലയാളത്തില്‍ വല്ലതും എഴുതി നാട്ടുകാര്‍ വായിച്ച് അര്‍ഥം മനസിലായാലോ എന്ന് പേടിച്ചിട്ടാവണം പണ്ടേ ഇങ്ങനെ എഴുതിവച്ചത്.

ഭാവമായാലും പ്രവര്‍ത്തിയായാലും രണ്ടും കഠിനമാണ് കേരളപൊലീസിന്. ഒന്നരാടന്‍ ദിവസങ്ങളില്‍ എന്തെങ്കിലും ഒക്കെ ഒപ്പിച്ചില്ലെങ്കില്‍ ഒരു ഹരമില്ലെന്ന് വിചാരിക്കുന്ന കൂട്ടരാണ്. മഹാമാരിയുടെ കാലത്ത് അതിലും വലിയ പേടിസ്വപ്നമാണ് നാട്ടുകാര്‍ക്കിപ്പോ പൊലീസ്. വിഡിയോ കാണാം.