'കുഞ്ഞാപ്പ'യുടെ കളി പിണറായി കാണാന്‍ കിടക്കുന്നതേയുള്ളൂ..!

മാസ്ക് വച്ചാല്‍, കൈകള്‍ കഴുകിയാല്‍ കോവിഡില്‍ നിന്ന് രക്ഷപെടാം. എന്നാല്‍ മാസ്ക് ഒളിപ്പിച്ച കോവിഡ് മരണങ്ങളുടെ കണക്കില്‍ നിന്ന് കൈകഴുകാന്‍ മാസുകും വച്ച് ശ്രമിക്കണ്ട എന്നാണ് കേരളത്തിലെ പ്രതിപക്ഷം പിണറായി സര്‍ക്കാരിനോട് പറയുന്നത്. അപ്പോപ്പിന്നെ പരസ്പരമുള്ള കോവിഡ് കണക്കുകളോടെ തുടങ്ങുകയാണ് തിരുവാ എതിര്‍വാ. ഒരു കൈകൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്ന് ശാഠ്യമുള്ളവരാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍. സര്‍ക്കാര്‍ എന്നത് പിണറായി വിജയന്‍ തന്നെ ആയതുകൊണ്ട് കൊടുക്കല്‍ വാങ്ങലൊക്കെ മറ്റൊരു കൈ അറിയാന്‍ സാധ്യതയുമില്ല. എന്നിട്ടും പ്രതിപക്ഷം അത് കണ്ടുപിടിച്ചു. പാര്‍ലമെന്‍റില്‍ നിന്ന് ഫാസിസത്തെ ഒളിഞ്ഞു നിന്നു പഠിച്ച കുഞ്ഞാപ്പക്ക് പിണറായിസത്തിലെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് ഇന്ന് അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ കുട്ടപ്പനായെത്തിയത് കുഞ്ഞാപ്പയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ കളി പിണറായി സഖാവ് കാണാന്‌‍ കിടക്കുന്നതേയുള്ളൂ. വിഡിയോ കാണാം.