മദ്യഷാപ്പിന് മുന്നില്‍ കണ്ണടച്ച് കോറോണ; 'വിദഗ്ധ' പിണറായി കണ്ടെത്തല്‍‍‍‍..!

ലോകം മുഴുവന്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണല്ലോ. ചിലയിടത്ത് ലോക് ഡൗണ്‍ മറ്റ് ഭാഗത്ത് നിയന്ത്രണങ്ങളോടെ അണ്‍ ലോക്ഡൗണ്‍. കേരളത്തിലെത്തിയാല്‍ ലോക്ഡൗണ്‍ ഉണ്ട്, പക്ഷേ ബീവറേജസിന്‍റെ മുന്നിലൂടെ പോയാല്‍ അങ്ങനെ തോന്നൂല. എന്നാല്‍ മിഠായിത്തെരുവിലൂടെ പോയാല്‍ അങ്ങനെ തോന്നുകയും ചെയ്യു. ചിലത് തുറക്കും ചിലത് തുറക്കില്ല. ഇനിയിപ്പോ തിങ്കള്‍ മുതല്‍ വെള്ളിവരെ തുറന്നാല്‍ ശനിയും ഞായറും അടവായിരിക്കും. അവധി ദിവസങ്ങളിലാണ് കൊറോണ കറങ്ങാനിറങ്ങുന്നത് എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. കൊറോണ കടുത്ത മദ്യവിരോധിയായതിനാല്‍ മദ്യഷാപ്പിനുമുന്നിലെ ക്യൂവിലേക്ക് ഒന്ന് ഇടംകണ്ണിട്ടുപോലും നോക്കില്ല എന്ന കണ്ടെത്തലും കേരളത്തില്‍ നിന്നാണ്. ഇതിനിടയാണ് കോഴിക്കോട്ടെ മിഠായിത്തെരുവിലെ വ്യാപാരികള്‍ എന്നും കടതുറന്ന് തിരക്ക് കുറക്കണമെന്നും പറഞ്ഞ് സമരത്തിനിറങ്ങിയത്. രണ്ടുമൂന്നുദിവസം മുമ്പ്.

ഇതാണ് ഇവരുടെ പ്രശ്നം. തിരിഞ്ഞുനോക്കാന്‍ ആവശ്യപ്പെട്ടുള്ള സമരം.  പട്ടിണിയാണ്. അക്കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട. ജീവിക്കാനുള്ള ആഗ്രഹമൊക്കെയാണ് പറയുന്നത്. ഇനി നമ്മുടെ കരുതല്‍ മുഖ്യന് പറയാനുള്ളത് കേള്‍ക്കണമല്ലോ. കമ്മ്യൂണിസ്റ്റാണ്. മാനവികതയിലും ജനാധിപത്യത്തിലും അടങ്ങാത്ത താല്‍പര്യം കാണിക്കുന്ന ആളുമാണ് എന്നൊക്കെ ഫാന്‍സ് പറയും. ചങ്കിന്‍റെ വിശാലത ഒന്നില്‍ നിക്കാത്തതുകൊണ്ട് രണ്ടെണ്ണം ഫിറ്റ് ചെയ്ത് കൊടുത്തിട്ടുമുണ്ട് ഇവര്‍. അപ്പോ പിന്നെ കരുതല്‍ വഴിഞ്ഞൊഴുകും. ഉറപ്പാണ്.