ഇനി വൈകിട്ടത്തെ സ്ഥിരം പരിപാടി; 'കുടിയന്മാര്‍' എന്ന ബ്രാന്‍ഡിങ്ങ് ബാക്കി

എല്ലാം തുറന്ന സ്ഥിതിക്ക് ഇനിയും വച്ചു താമസിപ്പിക്കുന്നില്ല. പരിപാടി തുടങ്ങാം. ആ പരിപാടി തുടങ്ങുന്ന കാര്യമല്ല. ഇത് ആരോഗ്യത്തിന് ഹാനികരമല്ലാത്ത വൈകിട്ടത്തെ സ്ഥിരം പരിപാടിയാണ്.

സംസ്ഥാനത്ത് കുടിവെള്ള വിതരണം പുനസ്ഥാപിച്ചു. പത്തുമുപ്പത്തിയെട്ടു ദിവസങ്ങളായിരുന്നു ഔദ്യോഗികമായി കുടിവെള്ളം കിട്ടിയിട്ട്. പക്ഷേ പൈപ്പില്‍ വെള്ളമില്ലെങ്കില്‍ മറ്റുവഴികള്‍ തേടാതെ വയ്യ എന്നതിനാല്‍ ചിലരൊക്കെ വലിയ പണം മുടക്കി മിലിട്ടറി ടാങ്കില്‍ നിന്നൊക്കെ വെള്ളമെടുത്തിരുന്നു. നിയമം ലംഘിക്കാനുള്ളതാണെന്നു വിശ്വസിക്കുന്ന ചിലര്‍ കാനായിലെ കല്യാണത്തിന് സാധനം ഉണ്ടാക്കിയത് എങ്ങനെയാണെന്നറിയാന്‍ പുതിയതും പഴയതുമായ നിയമങ്ങള്‍ മാറിമാറി വായിച്ചു. പക്ഷേ  കര്‍ത്താവിനെ ഒറ്റുകൊടുത്ത് സംസ്ഥാനത്ത് നിലവിലുള്ള നിയമത്തില്‍ നിന്ന് രക്ഷപെടാനാകില്ല എന്നറിയാവുന്നതുകൊണ്ട് രഹസ്യമായിരുന്നു ആ ഇടപാടുകള്‍. മദ്യം ലോട്ടറി കിഫ്ബി എന്നിവമാത്രമാണ് കേരളത്തിന്‍റെ വരുമനാനമാര്‍ഗം. എന്നാല്‍ ലോട്ടറിയും കിഫ്ബിയും ഭാഗ്യപരീക്ഷണമാണ്. മദ്യമാകട്ടെ ഉറപ്പുള്ള വരുമാന മാര്‍ഗവും. ഇതാണ് സത്യമെങ്കിലും കുടിയന്മാര്‍ എന്ന മോശം ബ്രാന്‍ഡിങ്ങാണ് മദ്യം വാങ്ങുന്നവര്‍ക്ക് ലഭിക്കുന്നത്. കേരളത്തിന്‍റെ സാമ്പത്തിക നട്ടെല്ല് നമ്മളാണെന്ന അഹങ്കാരമില്ലാതെ അവര്‍ കാത്തിരുന്നു. ഒടുവില്‍ അവരുടെ ദിവസമെത്തി.

കാണാം, തിരുവാ എതിർവാ: