ജനത്തെ ഉപദേശിച്ചും പേടിപ്പിച്ചും വീട്ടിലിരുത്തി; പന്തലിട്ട് പിണറായി..!

വോട്ടുചെയ്ത് ഒരു മാസം കഴിഞ്ഞാണ് ഫലം വന്നത്. പിന്നെയും പത്തുപതിനഞ്ച് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ല. രണ്ടാം തീയതി ഫലം വന്ന് മൂന്നാം തീയതി സര്‍ക്കാര്‍ സത്യപ്രതിഞ്ജ ചെയ്യും എന്നൊക്കെയായിരുന്നു കുപ്രചരണങ്ങള്‍. അതല്ല പിണറായി വിജയന്‍ ജോതിഷം നോക്കി നല്ല സമയത്തിനായി കാത്തിരിക്കുകയാണെന്ന് ചില ശത്രുക്കളും പറഞ്ഞുപരത്തി. അപ്പോ രണ്ടാം പിണറായി സര്‍ക്കാര്‍ വരുകയാണ്. ആദ്യ സര്‍ക്കാരില്‍ നിന്ന് പിണറായി മാത്രമാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ഉണ്ടാകൂ എന്നാണ് തോന്നുന്നത്. സത്യപ്രതിജ്ഞയെക്കുറിച്ച് പല കഥകളും എയറിലുണ്ട്. അവയെ നിയമപരമായും കായികമായും നേരിടുമെന്ന് പാര്‍ട്ടിയും മുന്നണിയും പറയാത്ത പക്ഷം ആ കഥയില്‍ കാര്യമുണ്ട് എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.

ജനങ്ങള്‍ വീട്ടില്‍ അനങ്ങാതെയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ തിരക്കിലാണ്. മുതിര്‍ന്നവര്‍ പാലിച്ചില്ലെങ്കില്‍ കുട്ടികള്‍ പാലിപ്പിക്കും. കാരണം പിണറായി മുത്തച്ഛന്‍ അവരോട് പറഞ്ഞിട്ടുണ്ട് മുതിര്‍ന്നവരെക്കൊണ്ട് അനുസരിപ്പിക്കണമെന്ന്. അത്തരത്തില്‍ ജനത്തെ ഉപദേശിച്ചും പേടിപ്പിച്ചും വീട്ടിലിരുത്തിയ ശേഷമാണ് പിണറായി ഈ പന്തലിടുന്നത്. എന്നിട്ട് ദാ ഇതുപോലെ ഉപദേശം. ആറുമണി വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് ചീന്തിയെടുത്ത ചില പ്രോട്ടോക്കോള്‍  ഏടുകള്‍. തിരുവാ എതിര്‍വാ കാണാം. വിഡിയോ.