ദീപത്തിനും ജ്യോതിക്കുമൊക്കെയാണ് മാര്‍ക്കറ്റ്; പാത്രം കൊട്ടാനും പറയുമോ?

ഹലോ നമസ്കാരം. കുറച്ചുനാളായി വന്നിട്ട്.  തിരഞ്ഞെടുപ്പിനുശേഷമുള്ള രണ്ടാം വരവായി കണ്ടാ മതി. പിണറായി വി‍ജയം ആഘോഷിക്കുകയാണ് ഇടതുപക്ഷം. വരുന്ന വെള്ളിയാഴ്ച ആഘോഷം പാരമ്യത്തിലെത്തും. വീടുകളില്‍ ജ്യോതി തെളിയിക്കാനാണ് നിര്‍ദേശം. പണ്ടൊക്കെ പന്തമായിരുന്നു ശൈലി. ഇപ്പോള്‍ ദീപത്തിനും ജ്യോതിക്കുമൊക്കെയാണ് മാര്‍ക്കറ്റെന്ന് പാര്‍ട്ടിക്ക് തിരിച്ചറിവുണ്ട്. പാത്രം കൊട്ടാന്‍ കൂടി അണികളോട് ആഹ്വാനിക്കാവുന്നതാണ്. അപ്പോ കൊട്ടും കുരവയുമില്ലാതെ നമ്മള്‍ തുടങ്ങുകയാണ് രണ്ടാം പിണറായിക്കാലത്തെ ഒന്നാം തിരുവാ എതിര്‍വാ....