പാര്‍ട്ടി ആശയം വരെ വേണ്ടെന്നു വയ്ക്കുന്നു; പിന്നല്ലേ സമുദ്രനയം..!

ഒരു ധാരണാ പത്രമുണ്ടായിരുന്നു. കരാര്‍ ആരും അറിയരുത് എന്നായിരുന്നു ധാരണാപത്രത്തിലെ പ്രധാന ധാരണ. പക്ഷേ ആ ധാരണ ലംഘിക്കപ്പെട്ടു. അപ്പോള്‍ പിന്നെ ആ കരാറിന് എന്താണ് പ്രസക്തി. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരുണ്ട്. പക്ഷേ ഇടക്ക് വെള്ളം തെളിയും. അതോടെ എല്ലാം സുതാര്യമാകും. ഇപ്പോള്‍ സംഭവിച്ചതും ഇത്രയൊക്കയേ ഉള്ളൂ. കുറച്ച് ബുദ്ധിപരമായി പറഞ്ഞു നോക്കിയതാണ്. എങ്ങനുണ്ട്? അപ്പോ തുടങ്ങാം തിരുവാ എതിര്‍വാ

കുറെ വിഷയങ്ങള്‍ നമുക്ക് ഇന്ന് പങ്കുവയ്ക്കാനൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതിലെ ഒരു വിഷയം എടുത്താല്‍ ഒരു ദിവസം പറഞ്ഞാലും ആര്‍ക്കും ഒന്നും മനസിലാവണം എന്നില്ല. വിഷയം കൊണ്ടുവന്ന പ്രതിപക്ഷ നേതാവിന് പോലും ഇപ്പോഴും കാര്യം ശരിക്കങ് മനസിലായോ എന്നുതന്നെ സംശയമുണ്ട്. അപ്പോ പിന്നെ നമ്മുടെ കാര്യം പറയണോ. സംഭവം അതുതന്നെ. ആഴക്കടല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ടും കപ്പല്‍ ബോട്ട് ഇത്യാദി നിര്‍മാണകരാര്‍ സംബന്ധിച്ചും ഇടതുസര്‍ക്കാര്‍, അതായത് പിണറായി വിജയന്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഒരു കരാര്‍. ഭരിക്കുന്ന പാര്‍ട്ടി അമേരിക്കന്‍ സാമ്രാജ്യത്തവിരുദ്ധര്‍ ഒക്കെ ആണെങ്കിലും ധാരണ ഉണ്ടാക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ കമ്പനികളാണത്രെ കൊള്ളാവുന്നത്. പിന്നെ ബൂര്‍ഷ്വയെ തോല്‍പിക്കാന്‍ ബൂര്‍ഷ്വായുടെ അച്ഛനാവണം എന്നൊക്കെ വിചാരിക്കുമ്പോ ഇതൊക്കെ അങ്ങ് എളുപ്പത്തില്‍ നടക്കും. ആ വലിയ വിഷയത്തിലേക്ക് കടക്കും മുമ്പ് മൊത്തം ഉള്ളടക്കത്തെക്കുറിച്ചൊരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാവും.

കാണാം തിരുവാ എതിർവാ: