‘അവാര്‍ഡൊക്കെ കിട്ടി; പക്ഷേ സഖാവല്ല’; സലീംകുമാറിനെ ക്ഷണിക്കാത്ത മേള

നമ്മുടെ പരിപാടിയില്‍ സിനിമ ക്ലിപ്പുകള്‍ ഉപയോഗിക്കുമെങ്കിലും സിനിമക്കാരു തന്നെ പരിപാടിയിലെ വിഷയമായി വരുന്നത് ഒരു വെറൈറ്റി ആണ്. അങ്ങനെയുള്ള ഒരു സവിശേഷ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് നമ്മളിന്ന് തുടങ്ങുന്നത്. സംഭവം കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയിലാണ് അരങ്ങേറുന്നത്. വികേന്ദ്രീകൃത സ്വഭാവത്തില്‍ ആണല്ലോ ഇത്തവണ പരിപാടി. തിരുവനന്തപുരത്തെ എഡിഷന്‍ കഴിയുന്നു. കൊച്ചിയില്‍ ആരംഭിക്കുന്നു. അടുത്തത് കൊച്ചിയിലാണ്. 25 വിളക്ക് കൊളുത്തിക്കൊണ്ടാണ് എല്ലായിടത്തേയും ഉദ്ഘാടനം. അതിന് പുരസ്കാരജേതാക്കളായ അഭിനേതാക്കള്‍ വരണം. കൊച്ചിയില്‍ പക്ഷേ നമ്മുടെ സലീം കുമാറിനെ വിളക്ക് കൊളുത്താന്‍ ഇതുവരെ ക്ഷണിച്ചിട്ടില്ല. ആള് ദേശീയ പുരസ്കാര ജേതാവൊക്കെ ആണല്ലോ. സഖാവ് അല്ലാത്തതുകൊണ്ടോ സഖാക്കള്‍ക്ക് വേണ്ടി എഫ്ബി പോസ്റ്റ് ഇടാത്തതുകൊണ്ടോ, എന്താണെന്ന് അറിയില്ല സലീം കുമാറിനെ വിളിച്ചിട്ടില്ല. 

ഒന്നും പറയാന്‍ സാധിക്കില്ല. ചലച്ചിത്ര അക്കാദമിയുടെ ഇടതുസ്വഭാവം നിലനിര്‍ത്താന്‍ അക്കാദമി അംഗങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് കൊടുത്ത അക്കാദമി ചെയര്‍മാനുള്ള നാടല്ലേ. സലീം കുമാറാണെങ്കില്‍ താനൊരു കോണ്‍ഗ്രസുകാരനാണേ എന്ന് എപ്പോഴും പറയുകയും ചെയ്യും. അതുകൊണ്ട് ചലച്ചിത്രോല്‍സവത്തിന്‍റെ ഇടതുസ്വഭാവം നഷ്ടപ്പെടാതിരിക്കാനുള്ള ഒരു നീക്കമായി കണ്ടാലും അതില്‍ തെറ്റില്ല. 

തിരുവാ എതിർവാ കാണാം: