പിരിവ് മുടങ്ങി; നിത്യച്ചെലവിന് വകയില്ലാതെ കേരളത്തിലെ കോൺഗ്രസ്

പുതിയ ഖദര്‍ വാങ്ങുമ്പോള്‍ ആ തുണിയില്‍ നാല് കീറല്‍ ഇടുക എന്നത് പൊതുവെ കോണ്‍ഗ്രസിന്‍റെ ഒരു നയമായും അവകാശമായിട്ടാണ് പൊതുസമൂഹം കണ്ടുപോകുന്നത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഉടുപ്പിലെ കീറല്‍ കണ്ടപ്പോളും അതുകൊണ്ടുതന്നെ നാട്ടാര്‍ മറ്റൊന്നും വിചാരിച്ചില്ല. പക്ഷേ നമ്മള്‍ വിചാരിക്കുന്നതാകണമെന്നില്ലല്ലോ സത്യം. ഇപ്പോള്‍ മുല്ലപ്പള്ളി പറഞ്ഞപ്പോളാണ് അതറിഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസ് കടുത്ത ദാരിദ്രത്തിലാണ്. അതിനല്‍നിന്ന് വല്ലവിധേനെയും ഒന്നു കരകയറാനാണ് മുല്ലപ്പള്ളിയുടെ യാത്ര. പന്ത്രണ്ടായിരം രൂപ എന്ന് അച്ചടിച്ച രസീതുമായാണ് ഈ കീറിയ ഖദര്‍ നീങ്ങുന്നത്. പൈസ നല്‍കാത്ത മണ്ഡലംകമ്മിറ്റികളുടെ മണ്ട നുള്ളി നുള്ളിയാണ് ജന മഹായാത്ര പോകുന്നത്